ഐഎ എസ് ന് ഇത് നല്ലകാലം എല്ലാം സർക്കാർ നോക്കിക്കോളും

ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതിബില്ലുകൾ ഇനി സർക്കാർ അടയ്ക്കും. സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്ധനം ഉപയോഗിക്കുന്നതിന്‍റെ പരിധി ഒഴിവാക്കി. വീട്ടിൽ അറ്റൻഡർമാരെ വയ്ക്കുന്നതിന് ഇനി പണത്തിന്‍റെ പരിധിയില്ല

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സംസ്ഥാനമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശകൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതിബില്ലുകൾ ഇനി സർക്കാർ അടയ്ക്കും. സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്ധനം ഉപയോഗിക്കുന്നതിന്‍റെ പരിധി ഒഴിവാക്കി. വീട്ടിൽ അറ്റൻഡർമാരെ വയ്ക്കുന്നതിന് ഇനി പണത്തിന്‍റെ പരിധിയില്ല. മൂവായിരം രൂപ വരെ മാത്രമേ ഇതുവരെ അറ്റൻഡർമാർക്ക് ശമ്പളം നൽകാൻ തുക നൽകിയിരുന്നുള്ളൂ. അതിന് ഇനി പരിധി നിശ്ചയിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

You might also like

-