മൂന്നാർ സർവ്വീസ് സഹരണബാങ്കിലേ ക്രമക്കേട് സഹകരണ വകുപ്പ് അന്വേഷിക്കുമെന്ന് ആഭ്യന്തിര വകുപ്പ് .

പൊതുപണം നഷ്ടപെടുത്തിയതിനും ബാങ്ക് ഭരണ സമിതി ഉത്തരവാദികളാണ്, അതിനാൽ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഈ വ്യക്തികൾക്കെതിരെ നടപടിയെടുക്കുകയും ഈ വ്യക്തികളിൽ നിന്ന് ബാങ്കിന് നഷ്ടപെട്ട പണം തിരിച്ചുപിടിക്കുകയും വേണം.

മൂന്നാർ | മൂന്നാർ സർവ്വീസ് സഹരണബാങ്കിലേ ക്രമക്കേട് സഹകരണ വകുപ്പ് അന്വേഷിക്കുമെന്നു ആഭ്യന്തിര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു .മൂന്നാർ ഹൈഡെൽ പാർക്കിലെ നിയമ വിരുദ്ധ നിർമ്മാണത്തിന് അനുമതിയില്ലാതെ 12 കോടിയിലധികം രൂപ ബാങ്ക് ഭരണ സമിതി ചിലവഴിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത് . സി പി ഐ എം നേതൃത്തത്തിൽ ഭരണ നടത്തുന്ന ബാങ്കിൽ കോടികളുടെ അഴിമതി നടന്നതായും ഫണ്ട് തിരുമാറിനടന്നതായും മുൻപ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു . തൊഴിലകളിൽ നിന്നും നിക്ഷേപം സ്വീകരിച്ചു നല്ലനിലയിൽ പ്രവർത്തിച്ചുവന്നിരുന്ന ബാങ്കിൽ കരുവന്നൂർ ബാങ്കിൽ നടന്നതിന് സമാനമായ ഫണ്ട് തിരുമാറി നടന്നതായി ആരോപിച്ച് . ബാങ്ക് ഓഹരിഉടമകൾ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രമക്കേടുകൾ നടന്ന വിവരം വീണ്ടും പുറത്തുവന്നിട്ടുള്ളത് . ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അറിയാതെ സാധാരണക്കാരായ തോട്ടം തൊഴിലാളികളിൽ നിന്നും നിക്ഷേപമായി ലഭിച്ച 12 കൊടിയധികം രൂപ മൂന്നാർ കെ ഐ ഇ ബി അധിനതിയിലുള്ള അതീവ സുരക്ഷാമേഖലയിൽ പെട്ട പ്രദേശത്ത്‌ അനുമതിപോലും ഇല്ലാതെ പാർക്ക് നിർമ്മാണത്തിന്റെ പേരിൽ ചിലവഴിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത് .കേരള ഹൈഡൽ ടൂറിസം സെന്റർ 29.06.2019 ന് ബാങ്കുമായി ഉണ്ടാക്കിയ പാട്ടക്കരാർ പ്രകാരം 17.72 ഏക്കർ ഭൂമിയിൽ 4 ഏക്കർ സ്ഥലത്ത് മൂന്നാർ ടൂറിസം വില്ലേജ് ആൻഡ് അമ്യൂസ്‌മെന്റ് പാർക്ക് എന്ന പേരിൽ ഒരു പദ്ധതി സ്ഥാപിക്കാൻ 15 വർഷത്തേക്ക് പാട്ടക്കാലാവധി നിശ്ചയിച്ചു , പാർക്കിൽ നിന്ന് ലഭിക്കുന്ന വരുമാനം പങ്കിടുമെന്ന വ്യവസ്ഥയിൽ. മ്യൂസിയം, അമ്യൂസ്‌മെന്റ് പാർക്ക്, റെസ്റ്റോറന്റ്.റാൻഫ്‌സ്
മൾട്ടിപ്ലക്‌സ് തിയേറ്റർ ഹൊറർ ഹൗസ്, ബിയർ, വൈൻ പാർലർ തുടങ്ങിയവ ഉൾപ്പെടുന്ന 1,04,610 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ വാണിജ്യ കെട്ടിട സമുച്ചയം നിർമ്മിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത് ഭീമമായ തുക ബാങ്കിൽ നിന്നും ചിലവഴിച്ചതായി രേഖകൾ ഉണ്ടെങ്കിലും പാർക്ക് നിർമ്മാണം പതിവഴിയിൽ ബാങ്കിന് ഉപേക്ഷിക്കേണ്ടി വന്നു .

അതേസമയം ഇതേവിഷം ചൂണ്ടിക്കാട്ടി ചില ഓഹരി ഉടമകൾ സമർപ്പിച്ച ഹർജിയിൽ ബാങ്ക് ഭരണ സമിതി അംഗങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു .ബാങ്കിലെ നിക്ഷേപം വിധ തരത്തിലുള്ള ടൂറിസം പദ്ധതികളിൽ നിക്ഷേപിക്കുന്നുണ്ടെങ്കിലും നിക്ഷേപത്തിൽ നേരിട്ടുള്ള പങ്കാളിത്തം ഇല്ലാതെ ബാങ്കിന്റെ ചില ഭരണ സമിതി അംഗങ്ങൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള ഗ്രൂലേക്ക് ലാഭം എത്തുന്ന രീതിയിൽ ഒട്ടും സുതാര്യമില്ലാത്ത നിലയിൽ പണം ചിലവഴിച്ചതായാണ് കണ്ടെത്തൽ .ഭാരതീയ നാഗരിക ,സുരക്ഷാ സംഹിത 2023 പ്രകാരവും പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് പ്രകാരവും ബാങ്ക് ഭരണ സമിതിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയിൽ ക്രമക്കേട് നടന്നതായാണ് ആഭ്യന്തിര വകുപ്പ് നടത്തിയ ന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത് .
യാതൊരു അനുമതിയും ഇല്ലാതെ ബാങ്ക് ഡയറക്ടർ ബോർഡ് തുക ചെലവഴിച്ചതിലും . പൊതുപണം നഷ്ടപെടുത്തിയതിനും ബാങ്ക് ഭരണ സമിതി ഉത്തരവാദികളാണ്, അതിനാൽ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഈ വ്യക്തികൾക്കെതിരെ നടപടിയെടുക്കുകയും ഈ വ്യക്തികളിൽ നിന്ന് ബാങ്കിന് നഷ്ടപെട്ട പണം തിരിച്ചുപിടിക്കുകയും വേണം. എന്നാണ് ഹർജിക്കാരുടെ ആവശ്യം .കേസ് ഫയലിൽ സ്വീകരിച്ച കോടതി ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിലാണ് ആഭ്യന്തിര വകുപ്പ്ഏറെക്കാലമായി മൂടി വച്ചിരുന്ന അന്വേഷണം ഇപ്പോൾ പേരിനുമാത്രം നടത്തി ക്രമക്കേട് നടന്നതായി പരാതിക്കാർക്ക് മറുപടി നൽകിയിട്ടുള്ളത് .

You might also like

-