ബഫർ സോണില്‍ സുപ്രീംകോടതിയിൽ നൽകിയ ആധികാരിക രേഖ പുറത്തുവിടും ഫീൽഡ് സർവെ നടത്താനും ഉന്നതതല യോഗത്തിൽ തീരുമാനം
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീൽഡ് സർവേ അതിവേഗം തുടങ്ങും. ഫീൽഡ് സർവേ എപ്പോൾ തുടങ്ങണം എന്നതിൽ ഉടൻ ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കും. ഹെൽപ് ഡെസ്ക്ക് വിപുലമാക്കും. റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും
തിരുവനന്തപുരം | ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഫീൽഡ് സർവെ നടത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. ജനങ്ങളുടെ ആശങ്കയകറ്റാൻ സുപ്രീംകോടതിയിൽ നൽകിയ ആധികാരിക രേഖ പുറത്തുവിടാനും യോഗത്തിൽ തീരുമാനമായി. ഇക്കാര്യങ്ങൾ ആലോചിക്കാനായി ബുധനാഴ്ച വനം, റവന്യൂ, തദ്ദേശ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു.ബഫർസോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി സർക്കാർ ഒരു രേഖ നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഈ രേഖ പ്രസിദ്ധപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം രേഖയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഉപഗ്രഹ സർവേ റിപ്പോർട്ടുമായി ബന്ധപ്പെട്ട മാപ്പ് ആധികാരിക രേഖയല്ല. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണം. അതുകൊണ്ടാണ് സുപ്രീം കോടതിയിലേക്ക് സമർപ്പിച്ചിരിക്കുന്ന യഥാർഥ രേഖകൾ പ്രസിദ്ധപ്പെടുത്താനുള്ള തീരുമാനം യോഗത്തിൽ ഉണ്ടായിരിക്കുന്നത്. മാപ്പിലുള്ളത് വിവരശേഖരണം മാത്രമാണ്. അതുകൊണ്ടാണ് യഥാർഥ രേഖ പ്രസിദ്ധപ്പെടുത്തുന്നത്.
ജനങ്ങളുടെ ആശങ്കയകറ്റാൻ ഫീൽഡ് സർവെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വനം, റവന്യൂ, തദ്ദേശ വകുപ്പുകളെ ചുമതലപ്പെടുത്തി. എത്രയും പെട്ടെന്ന് ഫീൽഡ് സർവെ പൂർത്തിയാക്കാനാണ് നിർദേശം. ഇക്കാര്യങ്ങൾ ആലോചിക്കാനായി ബുധനാഴ്ച വനം, റവന്യൂ, തദ്ദേശ വകുപ്പുകളുടെ സംയുക്ത യോഗവും വിളിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായി എടുത്ത നടപടികൾ വിശദീകരിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്താനും ധാരണയായിട്ടുണ്ട്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും വാർത്താ സമ്മേളനം.ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീൽഡ് സർവേ അതിവേഗം തുടങ്ങും. ഫീൽഡ് സർവേ എപ്പോൾ തുടങ്ങണം എന്നതിൽ ഉടൻ ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കും. ഹെൽപ് ഡെസ്ക്ക് വിപുലമാക്കും. റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും.