വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് നിരോധനാജ്ഞയും ലോക്ഡൗണും പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മെയ് ഒന്നിന് രാത്രി മുതൽ വേട്ടെണ്ണുന്ന മെയ് രണ്ടിന് രാത്രിവരെ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ കൊല്ലം സ്വദേശി അഡ്വ. വിനോദ് മാത്യു വിൽസൺ കോടതിയെ സമീപിച്ചത്.
കൊച്ചി :കോവിഡ് പടരുന്ന സഹചര്യത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് നിരോധനാജ്ഞയും ലോക്ഡൗണും പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മെയ് ഒന്നിന് രാത്രി മുതൽ വേട്ടെണ്ണുന്ന മെയ് രണ്ടിന് രാത്രിവരെ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ കൊല്ലം സ്വദേശി അഡ്വ. വിനോദ് മാത്യു വിൽസൺ കോടതിയെ സമീപിച്ചത്. മെയ് രണ്ടിന് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ അകത്തും പരിസരത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയല്ലാത അനുവദിക്കരുതെന്നും കൂട്ടം കൂടിയുള്ള വിജയാഹ്ലാദ പ്രകടനവും മറ്റും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ശാസ്ത്രിനഗർ സ്വദേശി എ.കെ ശ്രീകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്.വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നത് നിരോധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധനായ കൊല്ലം സ്വദേശി ഡോ. എസ് ഗണപതി നൽകിയ ഹരജിയിലെ ആവശ്യം.