ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് 'പ്രീതി' പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രീതി പിൻവലിക്കൽ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു.

0

തിരുവനന്തപുരം | ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാൽ വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രീതി പിൻവലിക്കൽ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സാങ്കേതികസർവകലാശാല താത്കാലിക വി.സിയായിരുന്ന സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഫയലിൽ സ്വീകരിച്ചത്.
സിംഗിൾബെഞ്ച് നടത്തിയ നിരീക്ഷണങ്ങളെയും ഡിവിഷൻബെഞ്ച് തള്ളിപ്പറഞ്ഞു. സേർച്ച്കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി വേണ്ടായെന്നും എന്നാൽ സർക്കാരിന്റെ പ്രതിനിധി വേണമെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശത്തോട് ബെഞ്ച് വിയോജിക്കുകയും ചാൻസലർക്ക് മുഴുവൻ അധികാരം നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അടങ്ങുന്ന ബെഞ്ചാണ് പ്രാഥമിക വാദം കേട്ട് ഹർജി ഫയലിൽ സ്വീകരിച്ചത്

സിസ തോമസിന്റെ നിയമനം അനധികൃതമെന്ന നിലപാടിൽ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾബെഞ്ച് സിസ തോമസിനെ തുടരാൻ അനുവദിക്കുകയായിരുന്നു. മാത്രമല്ല,സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെക്കൂടെ ഉൾപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രിസഭ. അഡീണല്‍ ചീഫ് സെക്രടട്‌റി ശാരദാ മുരളീധരനാണ് ചുമതല.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.നയപ്രഖ്യാപനം ബജറ്റിന് മുൻപോ ശേഷമോയെന്ന് പിന്നീട് തീരുമാനിക്കും.
അതിനിടെ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പുടാത്ത പ്രതിസന്ധിയിൽ സർക്കാർ നിയമോപദേശത്തിന് ചെലവിട്ടത് അരക്കോടിയോളം രൂപയെന്ന വിവരം പുറത്തുവന്നു. സീനിയർ അഭിഭാഷകൻ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നൽകിയെന്നാണ് നിയമസഭാ രേഖ. സർക്കാർ അധികാരത്തിൽ വന്ന് നാളിത് വരെ പുറത്ത് നിന്നുള്ള നിയമോപദേശത്തിന് മാത്രം 3 കോടി 63 ലക്ഷത്തി 90 ആയിരം രൂപയാണ്

You might also like

-