നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി
നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെയെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്ധരല്ല. വിദഗ്ധര്‍ക്ക് മാത്രമേ ഇത് മനസിലാക്കാന്‍ കഴിയുവെന്നും ഹൈക്കോടതി പറഞ്ഞു.
കൊച്ചി | നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.15ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് വിധി പറയുക.കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപിന്റെ വാദം. എഫ് എസ് എല്‍ റിപോര്‍ട്ടുകള്‍ നിലവില്‍ അന്വോഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നു ദിലീപിന്റെ നിലപാട്. മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്നാണ് പ്രോസികൂഷൻ അറിയിച്ചത്.
നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെയെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്ധരല്ല. വിദഗ്ധര്‍ക്ക് മാത്രമേ ഇത് മനസിലാക്കാന്‍ കഴിയുവെന്നും ഹൈക്കോടതി പറഞ്ഞു.എന്നാല്‍ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവ൪ത്തിച്ചു. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കു൦. മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നും ഫൊറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്നും ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.