മൂന്നാറിലെ നിർമ്മാണത്തിന് എൻ ഓ സി നൽകുന്നതിന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ റവന്യൂ വകുപ്പ് പരിശോധിക്കേണ്ടതില്ലന്ന് ഹൈക്കോടതി

പട്ടയത്തിൽ നിർമ്മാണ വിലക്കുകൾ നിലനിക്കുന്നതാണോ ? പട്ടയ ഭൂമി ദുരന്ത നിവാരണ മേഖലയിൽ പെട്ടതാണോ? എന്നത് സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കണമെന്നും ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച ശേഷമേ എൻ ഓ സി നൽകാവൂ എന്നും കോടതി പറഞ്ഞു എൻ ഓ സി നൽകുന്നതിനായി ഭൂമി സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഏകികൃത ഫോം ഉണ്ടാക്കണമെന്നും കോടതി ഉത്തരവിട്ടു

0

കൊച്ചി | മൂന്നാറിൽ നിർമ്മാണ നിരോധനം നിലനിൽക്കുന്ന വില്ലേജുകളിൽ എൻ ഓ സി നൽകുന്നതിന് റവന്യൂ വകുപ്പ് കെട്ടിട നിർമാണ ചട്ടങ്ങൾ പരിശോധിക്കേണ്ടത്തില്ലന്ന് ഹൈക്കോടതി. മൂന്നാർ സ്വദേശി അബ്ദുൽ സലാം, മകൻ അബ്ദുൾ റഹ്മാൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് . 2023 നവംബർ 22 തിയതി വീട് നിർമ്മാണത്തിന് എൻ ഓ സി ആവശ്യപ്പെട്ട് അബ്ദുൽ സലാം ദേവികുളം തഹസിദാർക്ക് അപേക്ഷ നൽകിയിരുന്നു . അപേക്ഷ പരിഗണിച്ച തഹസിൽദാർ കെട്ടിടത്തിന്റെ എലവേഷനും പ്ലിന്ത് ഏരിയയും ശരിയല്ലാത്തതിനാൽ എൻ ഓ സി നല്കാൻ കഴിയില്ലന്നറിയിച്ചു ഉത്തരവ് നൽകുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിലാണ് . എൻ ഓ സി നൽകുന്നതിന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ചിട്ടുള്ള പരിശോധനകൾ റവന്യൂ വകുപ്പ് നടത്തേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടത് . തദ്ദേശ സ്വയഭരണ വകുപ്പിന്റെ അധികാരങ്ങളിൽ റവന്യൂവകുപ്പ് കടന്നു കയറരുതെന്ന്‌ കോടതി പറഞ്ഞു .കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുൻപ് പ്ലാനും എസ്റ്റിമേറ്റും പ്ലിന്ത് ഏരിയയും എലവേഷനും മറ്റു പരിശോധിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ് . പട്ടയത്തിൻ്റെ നിജസ്ഥിതിയും അനുസരണവും പരിശോധിക്കുക
പട്ടയവ്യവസ്ഥകൾ അത് തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ,എൻഒസി നൽകാൻ റവന്യൂ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്എന്നും കോടതി പറഞ്ഞു . എന്നാൽ പിന്നീട് പട്ടയ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായാൽ റവന്യൂവകുപ്പിന് പട്ടയ ലംഘനത്തിന് നടപടിയെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി .

അതേസമയം മൂന്നാർ അടക്കമുള്ള നിർമ്മാണ നിരോധനം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ നിർമ്മാണ അനുമതി നൽകുന്നതിന് മുൻപ് പട്ടയം സംബന്ധിച്ച് പരിശോധന കർശനമാക്കണമെന്നും കോടതി ജില്ലാകളക്ട്ടർക്ക് നിർദേശം നൽകി നിർണ്ണമത്തിന് അനുമതി തേടിയിട്ടുള്ള ഭൂമിക്ക് പട്ടയം ഉണ്ടോ ?വ്യാജപട്ടയമാണോ ?പട്ടയത്തിൽ നിർമ്മാണ വിലക്കുകൾ നിലനിക്കുന്നതാണോ ? പട്ടയ ഭൂമി ദുരന്ത നിവാരണ മേഖലയിൽ പെട്ടതാണോ? എന്നത് സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കണമെന്നും ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച ശേഷമേ എൻ ഓ സി നൽകാവൂ എന്നും കോടതി പറഞ്ഞു .എൻ ഓ സി നൽകുന്നതിനായി ഭൂമി സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഏകികൃത ഫോം ഉണ്ടാക്കണമെന്നും കോടതി ഉത്തരവിട്ടു .മൂന്നാർ അടക്കമുള്ള വില്ലേജ്‌ജുകളിൽ കെട്ടിട നിർമ്മാണത്തിന് NOC   നൽകുന്നതിന് മുൻപ് റവന്യൂ വകുപ്പ് പാലിക്കേണ്ട നടപടി ക്രമങ്ങൾ കൂടതൽ കടുപ്പിച്ചാണ് കോടതിയുടെ ഉത്തരവ് .

You might also like

-