ഇ ഡി ആവശ്യം തള്ളി തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ബുധനാഴ്ച വരെ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിയ്ക്ക് നിർദേശം നൽകി.പ്രാഥമിക ഘട്ടത്തിൽ ഇത്രയേറെ വ്യക്തിപരമായ വിവരങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് വിജി അരുണ്‍ ഇഡിയ്ക്ക് നിർദേശം നല്‍കി.

0

കൊച്ചി | കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക് ചോദ്യം ചെയ്യലിനായി മുൻ ധനമന്ത്രി തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ബുധനാഴ്ച വരെ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിയ്ക്ക് നിർദേശം നൽകി.പ്രാഥമിക ഘട്ടത്തിൽ ഇത്രയേറെ വ്യക്തിപരമായ വിവരങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് വിജി അരുണ്‍ ഇഡിയ്ക്ക് നിർദേശം നല്‍കി. രണ്ടാമത്തെ സമൻസിൽ തന്‌റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍‌ ഹാജരാക്കാൻ നിർദേശിച്ചിരുന്നതായി തോമസ് ഐസക് ഹര്‍ജിയിൽ പറഞ്ഞു

”അന്വേഷണത്തിന്റെ ഭാഗമായി സമൻസ് അയക്കുന്നതിനോട് എതിരല്ലെന്നും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്താൽ ഒരാൾ പ്രതിയാകണമെന്നില്ലല്ലോ എന്നും തോമസ് ഐസക്കിനോട് കോടതി ചോദിച്ചു. മുൻ മന്ത്രിയെ പ്രതിയായല്ല ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ഇഡി വിശദീകരിച്ചു. വിവരങ്ങൾ തേടുകയാണ് ഉദേശ്യമെന്നും ഇഡി വ്യക്തമാക്കി”

കിഫ്ബിക്ക് എതിരായ ഇ.ഡി നടപടി നിയമ വിരുദ്ധം എന്ന് തോമസ് ഐസക് ഹൈക്കോടതിയിൽ പറഞ്ഞു . സംശയം തോന്നിയാൽ ചോദ്യം ചെയ്തു കൂടേയെന്ന് കോടതി. സ്വകാര്യത മാനിക്കണം എന്നും നിർദ്ദേശം. തോമസ് ഐസക്കിന്റെ ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ഇ ഡിക്ക് എതിരായി ഇടത് എം എൽ എ മാർ നൽകിയ പൊതു താല്പര്യ ഹർജി നിലനിൽക്കില്ലെന്ന് കോടതി.കിഫ് ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി. നൽകിയ സമൻസ് ചോദ്യം ചെയ്താണ് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. സമൻസിൽ തന്റെ സ്വത്ത് വിവരങ്ങൾ ചോദിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു. എന്ത് നിയമലംഘനമാണ് താൻ നടത്തിയത് എന്ന് ഇ ഡി വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാൽ സംശയം തോന്നിയാൽ കേസിൽ ചോദ്യം ചെയ്തുകൂടെ എന്ന് ചോദിച്ച കോടതി . സ്വകാര്യത ലംഘിക്കാൻ ആവില്ലെന്നും ഇ ഡിയോട് നിർദ്ദേശിച്ചു. ഹൈക്കോടതിവിധിക്ക് ശേഷം മാത്രം ഇ ഡിക്ക് മുന്നിൽ ഹാജരാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് തോമസ് ഐസക്

കിഫ്ബിയുടെ കേസ് ഇ ഡി യുടെ പരിധിയിൽ വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതിശൻ പ്രതികരിച്ചു.തോമസ് ഐസക്കിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല, സമൻസിനും സ്റ്റേയില്ല, ബുധനാഴ്ചവരെ തുടർനടപടിയുണ്ടാകില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇ ഡി ക്കെതിരെ എംഎൽഎമാരായ കെ കെ ശൈലജ എം മുകേഷ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു,

Nowcast dated 11.08.2022

Time of issue 1300 Hrs IST (Valid for next 3 hours)

Light rainfall is likely at one or two places in Idukki, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod districts of Kerala.

You might also like

-