ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിസെനറ്റ് അം​ഗങ്ങളെ പുറത്താക്കിയ ​ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

പുറത്താക്കപ്പെട്ട സെനറ്റ് അം​ഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് ആണ് ഉത്തരവ് പുറിപ്പെടുവിച്ചത്. ഗവർണറുടെ നടപടി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവർണർ ‌ഉത്തരവിറക്കിയത്.

0

കൊച്ചി| കേരള സർവകലാശാല സെനറ്റ് അം​ഗങ്ങളെ പുറത്താക്കിയ കേസിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൻ തിരിച്ചടി. സെനറ്റ് അം​ഗങ്ങളെ പുറത്താക്കിയ ​ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ​ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അം​ഗീകരിച്ചു. പുറത്താക്കപ്പെട്ട സെനറ്റ് അം​ഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് ആണ് ഉത്തരവ് പുറിപ്പെടുവിച്ചത്. ഗവർണറുടെ നടപടി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവർണർ ‌ഉത്തരവിറക്കിയത്. 91 സെനറ്റ് അം​ഗങ്ങളേയും സർവകലാശാലയേയും ഇക്കാര്യം അറിയിച്ചിരുന്നു. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന കാരണത്താൽ കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിന്‍വലിക്കുകയായിരുന്നു.

ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ രണ്ട് പേർ മാത്രമായിരുന്നു അന്ന് സെനറ്റ് യോ​ഗത്തിൽ പങ്കെടുത്തിരുന്നത്. ബാക്കി 11 പേരെയും യോ​ഗത്തിന് എത്താത്ത നാല് വകുപ്പ് മേധാവികളേയും പുറത്താക്കുകയായിരുന്നു. അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള ​​ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനായിരുന്നു ​ഗവർണറുടെ നിർദേശം. കേസിൽ ഹൈക്കോടതി വിധിയുടെ പകർപ്പ് കിട്ടിയ ശേഷം അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

You might also like

-