ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ഹർജിയിൽ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം തേടി.ലക്ഷദ്വീപ് നിവാസികളിൽ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് ആറ് ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴ് ശതമാനവും മറ്റുള്ളവർക്ക് എട്ട് ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.ഇന്ത്യൻ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്

0

കൊച്ചി :പാർലമെന്റ് ഭേ​ദ​ഗതിയില്ലാതെ ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.അമിനി ദ്വീപ് നിവാസി അഡ്വ. അവ്സാലിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിൽ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം തേടി.ലക്ഷദ്വീപ് നിവാസികളിൽ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് ആറ് ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴ് ശതമാനവും മറ്റുള്ളവർക്ക് എട്ട് ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.ഇന്ത്യൻ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ദ്വീപിൽ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ നിരക്കിൽ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്ന് കോടതി പറഞ്ഞു.

നേരത്തെ ലക്ഷദ്വീപ്‌ കടൽതീരത്തെ 20 മീറ്റർ ദൂരത്തിലുള്ള കെട്ടിടം പൊളിക്കുന്നതും ഉടമകളെ ഒഴിപ്പിക്കുന്നതും ഹൈക്കോടതി തടഞ്ഞിരുന്നു.ബ്ലോക്ക് ഡെവലപ്മെന്റ്‌ ഓഫീസർ നൽകിയ കാരണംകാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് കവരത്തി സ്വദേശികളായ ഉബൈദുള്ള, ഖാലിദ് എന്നിവർ സമർപ്പിച്ച ഹർജിയിരുന്നു തീരുമാനം.
ഹർജി പരിഗണിച്ച ജസ്റ്റിസ് രാജവിജയരാഘവൻ സംഭവത്തിൽ ലക്ഷദ്വീപ് ഭരണനേതൃത്വം രണ്ടാഴ്ചയ്‌ക്കകം വിശദീകരണം നൽകാൻ ഉത്തരവിട്ടു.അതേസമയം കടലിൽ നിന്ന് 20 മീറ്റർ അകലെയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾ ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി തടഞ്ഞു. ഇങ്ങനെ ഒരു നോട്ടീസ് നൽകാൻ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർക്ക് അധികാരം ഇല്ലെന്ന് കോടതി. വിധി പ്രസ്ഥാപിച്ചു

You might also like

-