നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിൽ ഇതിനകംതന്നെ തുടരന്വേഷണം രണ്ട് മാസം പിന്നിട്ടുക്കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിന് നല്‍കിക്കൂടെയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
കൊച്ചി | നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി.നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായും കേസിൽ ഉടൻ വിചാരണ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു ദീലീപ് സമർപ്പിച്ച കേസിലാണ് കോടതി തീർപ്പ് കൽപ്പിച്ചത്. ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിൽ ഇതിനകംതന്നെ തുടരന്വേഷണം രണ്ട് മാസം പിന്നിട്ടുക്കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിന് നല്‍കിക്കൂടെയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
ഈ കേസിന് എന്താണ് പ്രത്യേകതയെന്നും ഒരാളുടെ മൊഴിയെക്കുറിച്ച് അന്വേഷിക്കാന്‍ ഇത്രയും സമയം എന്തിനെന്നും കോടതി ആരാഞ്ഞു. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നാല് തവണ സമയം നീട്ടി നല്‍കിയെന്നും കോടതി പൊലീസിന് താക്കിത് നൽകി .
അതേസമയം തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും തുടരന്വേഷണത്തിന് നിയമ തടസമില്ലെന്നും കോടതി സമയപരിധി നിശ്ചയിച്ചാലും എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.