ഇടുക്കിയിലെ സിപിഎം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കെട്ടിടനിര്മ്മാനം പൂർത്തിയായിട്ടുണ്ടെങ്കിൽ വൈദുതിഅടക്കമുള്ള സേവനങ്ങൾ നൽകരുതെന്ന് ഉത്തരവിലുണ്ട്.

0

കൊച്ചി | മൂന്നാറിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിർദേശം. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണമാണ് നിർത്തിവെക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പൊലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞു.കെട്ടിടനിര്മ്മാനം പൂർത്തിയായിട്ടുണ്ടെങ്കിൽ വൈദുതിഅടക്കമുള്ള സേവനങ്ങൾ നൽകരുതെന്ന് ഉത്തരവിലുണ്ട്.

എന്‍ഒസിയില്ലാതെയാണ് കെട്ടിടങ്ങളുടെ നിര്‍മാണം നടത്തുന്നതെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ജില്ലാകലക്ടര്‍ സ്റ്റോപ് മെമോ നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്ന് കെട്ടിട നിർമ്മാണം തുടരുകയാണെന്ന് അമിക്കസ് ക്യുറി ചുണ്ടികാട്ടിയതിനെത്തുടർന്നാണ് കോടതി ഉത്തരവ് .

You might also like

-