ശബരിമലയിൽ ആചാര ലംഘനം നടത്തിയ തിരുവിതാം‌കൂർ ദേവസ്വം ബോർഡംഗം കെ.പി ശങ്കർദാസിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

നട തുറന്ന ശേഷം തന്ത്രിയും മേൽശാന്തി യും പരികർമിമാരും ആചാര പ്രകാരം പതിനെട്ടാം പടിയിലൂടെ ആഴിയ്ക്ക് തിരി തെളിയിക്കാൻ പോയപ്പോഴാണ് ദേവസ്വം ബോർഡ് അംഗം ആചാര ലംഘനം നടത്തിയത്.

0

കൊച്ചി : ശബരിമലയിൽ ആചാര ലംഘനം നടത്തിയ തിരുവിതാം‌കൂർ ദേവസ്വം ബോർഡംഗം കെ.പി ശങ്കർദാസിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഡ്വ. രാം‌കുമാറാണ് ഹർജി നൽകിയത്. ആചാരം സംരക്ഷിക്കേണ്ടവർ തന്നെ ആചാര ലംഘനം നടത്തിയതിനെ തുടർന്നാണ് ഹർജി.

ശങ്കർദാസ് ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ ഇന്നലെ ജനം ടിവി പുറത്തു വിട്ടിരുന്നു. അതേസമയം സന്നിധാനത്ത് ആചാര ലംഘനം നടത്തിയിട്ടില്ലെന്നാണ് കെ.പി ശങ്കർദാസിന്റെ നിലപാട്.

ചിത്തിര ആട്ട വിശേഷത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നപ്പോഴാണ് സംഭവം. നട തുറന്ന ശേഷം തന്ത്രിയും മേൽശാന്തി യും പരികർമിമാരും ആചാര പ്രകാരം പതിനെട്ടാം പടിയിലൂടെ ആഴിയ്ക്ക് തിരി തെളിയിക്കാൻ പോയപ്പോഴാണ് ദേവസ്വം ബോർഡ് അംഗം ആചാര ലംഘനം നടത്തിയത്.

തന്ത്രിയോടൊപ്പം പതിനെട്ടാം പടി കയറാനും ഇറങ്ങാനും ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർ ദാസും ഉണ്ടായിരുന്നു. ആചാര പ്രകാരം രാജ കുടുംബത്തിനും തന്ത്രിയ്ക്കും മേൽശാന്തി യ്ക്കും പരി കർമിമാർക്കുമാണ് ഇരുമുടി ഇല്ലാതെ പടി ചവിട്ടാൻ അവകാശമുള്ളത്. ആചാര ലംഘനം നടന്നിട്ടുണ്ടെങ്കിൽ പരിഹാര ക്രിയകൾ ചെയ്യേണ്ടതാണെന്നു തന്ത്രി വ്യക്തമാക്കി.

You might also like

-