അരൂജ സ്കൂൾ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല
അരൂജ സ്കൂൾ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. 24 മുതല്‍ തുടങ്ങിയ പരീക്ഷയില്‍ ഇനിയുള്ളത് എഴുതാന്‍ അനുവദിക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.
തോപ്പുംപടി അരൂജ സ്കൂളിലെ 28 വിദ്യാർഥികളാണ് സ്കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചത്. 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. കഴിഞ്ഞ പരീക്ഷകള്‍ എഴുതാന്‍ സൌകര്യമൊരുക്കണമെന്നും ഇനി നടക്കാനുള്ള പരീക്ഷകളെഴുതാന്‍ അനുവാദം നല്‍കണമെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിദ്യാർഥികളുടെ ഹർജി മാനേജ്‍മെന്റ് നൽകിയ ഹർജിയോടൊപ്പം അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. സ്റ്റേറ്റ് സിലബസില്‍ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി സർക്കാരിനോട് നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ പരീക്ഷ എഴുതിച്ച സ്കൂളുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും മാനേജ്മെന്റ് നല്കിയ ഹരജിയില്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.