മനുഷ്യ-മൃ​ഗ സം​ഘർഷങ്ങൾ പരിഹരിക്കാൻ വിദ​ഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി

വെളളവും ഭക്ഷണവും തേടി അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാനുളള സാധ്യത ഇല്ലേയെന്നും കോടതി ചേദിച്ചു. പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്നത് വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുളള സാധ്യതയുളളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

0

കൊച്ചി|  മനുഷ്യ-മൃ​ഗ സം​ഘർഷങ്ങൾ പരിഹരിക്കാൻ വിദ​ഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോൾ മൃ​ഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്നും കോടതി നിരീക്ഷിച്ചു. അരിക്കൊമ്പനെ മാറ്റിയത് ശേഷവും ചക്കകൊമ്പന്റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്. വിഷയത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും നിയമവിരുദ്ധമായി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും മൃ​ഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിർത്താൻ‍ ശ്രമങ്ങൾ ഉണ്ടാകണമെന്നും കോടതി ഓർമിപ്പിച്ചു. ഇതിനായി ടാസ്ക് ഫോഴ്സ് സംബന്ധിച്ച് പഠിക്കാൻ വിദ​ഗ്ധ സമിതിയെ രൂപീകരിക്കാനും നിർദേശം നൽകി.

വെളളവും ഭക്ഷണവും തേടി അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാനുളള സാധ്യത ഇല്ലേയെന്നും കോടതി ചേദിച്ചു. പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്നത് വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുളള സാധ്യതയുളളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. റേഡിയോ കോളർ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്നാട് വനാതിർത്തിയിലാണ് നിലവിലുളളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.അരിക്കൊമ്പൻ ദൗത്യം വിജയിച്ചതിൽ എല്ലാ ഉ​ദ്യോ​ഗസ്ഥരേയും അഭിനന്ദിച്ച് ഹൈക്കോടതിയുടെ കത്ത്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരാണ് കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വത്തിന്റെ അടയാളമാണെന്നും നന്ദി പറഞ്ഞുളള കത്തിൽ ജസറ്റിസ് വ്യക്തമാക്കി.

അതേസമയം അരികൊമ്പൻ റേഞ്ചിലെത്തി റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടി. പത്തോളം സ്ഥലങ്ങളിൽ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. ആന അതിർത്തി വനമേഖലയിലൂടെ സഞ്ചരിച്ചതായാണ് സിഗ്നലിൽ നിന്നുള്ള വിവരം. തമിഴ്നാട് അതിർത്തിയിലുള്ള മുല്ലക്കുടിയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്.

You might also like

-