ബി ജെ പി യെ ചെറുക്കൻ നേമത്ത് ഉമ്മൻ ചാണ്ടിയെയോ കെ.മുരളീധരനെയോ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം”.എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല “കെ മുരളീധരൻ

നേമത്ത് പ്രമുഖ സ്ഥാനാർഥി വരുന്നത്‌ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു

0

ഡൽഹി :നേമത്ത് ഉമ്മൻ ചാണ്ടിയെയോ കെ.മുരളീധരനെയോ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം. ബിജെപിയെ പ്രതിരോധിച്ച്‌ സിപിഎം ആരോപണങ്ങളുടെ മുനയൊടിക്കുകയാണ് ലക്ഷ്യം. നേമത്ത് പ്രമുഖ സ്ഥാനാർഥി വരുന്നത്‌ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസ്‌ സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴാണ് ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത നീക്കം. നേമത്ത് ഉമ്മൻ ചാണ്ടി അല്ലെങ്കിൽ കെ മുരളീധരൻ. ഈ രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. മത്സരിക്കാൻ ഇല്ലെന്ന് ആവർത്തിക്കുമ്പോഴും രാവിലെ എംപി മാരുടെ യോഗത്തിനെത്താതിരുന്ന മുരളീധരൻ വൈകിട്ട് കേരള ഹൗസിൽ വെച്ച് കെ.സി.വേണുഗോപാലുമായി ചർച്ച നടത്തി.

നേമത്ത് പ്രമുഖ സ്ഥാനാർഥി ഇറങ്ങിയാൽ അത്‌ സംസ്ഥാനത്ത് മുഴുവൻ താരംഗമാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. രാഷ്ട്രീയ ബലബലം നടക്കുന്ന മണ്ഡലത്തിൽ ഇരു നേതാക്കളിൽ ഒരാൾ പോരാട്ടത്തിനിറങ്ങിയാൽ അണികളുടെ ആത്മവിശ്വാസം വർധിക്കും. സ്ഥാനത്ത് ബിജെപിയെ പ്രതിരോധിച്ച്‌ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുക. നീക്കം കോൺഗ്രസ്‌ – ബിജെപി കൂട്ടുകെട്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുമെന്നു ഹൈക്കമാൻഡ് കണക്ക് കൂട്ടുന്നു. മുരളീധരൻ രംഗത്തിറങ്ങിയാൽ എം.പിമാർ മത്സരിക്കേണ്ടെന്ന മാനദണ്ഡത്തിൽ കൃത്യമായി വിശദീകരണം നൽകുകയെന്ന വെല്ലുവിളിയും ഹൈക്കമാൻഡിന് മുന്നിലുണ്ട്.

അതേസമയം നേമത്തെ സ്ഥാനാര്‍ഥിത്വ വാര്‍ത്തകളില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എം.പി. എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല എന്നായിരുന്നു സ്ഥാനാര്‍ഥി സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുരളീധരന്‍റെ പ്രതികരണം.അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. കാരണം, എം.പിമാര്‍ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനില്‍ക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഒരു എം.പിമാരുമായും യാതൊരുവിധ ചര്‍ച്ചകളും ഇതിനെക്കുറിച്ച് സംഭവിച്ചിട്ടില്ല. കെ മുരളീധരന്‍ പ്രതികരിച്ചു.കെ മുരളീധരന്‍ നേമത്ത് മത്സരിക്കും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ നീക്കം നടന്നത്. ഈ വാര്‍ത്തയെയാണ് ഇപ്പോള്‍ മുരളീധരന്‍ തന്നെ നിഷേധിച്ചിരിക്കുന്നത്.

You might also like

-