തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട 6 വയസ്സുകാരിയുടെ ചികിത്സയ്ക്കുളള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.
കളിക്കുന്നതിനിടെ അബോധാവസ്ഥയിലായ 6 വയസ്സുകാരി സോനയെ മാര്‍ച്ച് 18നാണ് തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചത്.
തൃശൂര്‍: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്ന 6 വയസ്സുകാരിയുടെ ചികിത്സയ്ക്കുളള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി. പട്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടി ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കളിക്കുന്നതിനിടെ അബോധാവസ്ഥയിലായ 6 വയസ്സുകാരി സോനയെ മാര്‍ച്ച് 18നാണ് തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചത്. അപസ്മാരമെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. തുടര്‍ന്ന് അതിനുളള മരുന്നുകളും എടുത്തുതുടങ്ങി. എന്നാല്‍ രണ്ടു ദിവസത്തിനകം കുട്ടിയുടെ ശരീരമാകെ പോളകള്‍ പൊന്തി. കണ് പോളകള്‍ അടക്കാൻ കഴിയാത്ത അവസ്ഥയിലുമായി. തുടര്‍ന്ന് കുട്ടിയുടെ അച്ഛൻ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്ന് ഡിസചാര്‍ജ് വാങ്ങി. എന്നാല്‍ ഡിസ്ചാര്‍ജ് സമ്മറിയിലൊന്നും കുട്ടിയ്ക്ക് അപ്സ്മാരം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല.