പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. :രാഹുൽ

പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്‍റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി

0

ഡൽഹി :നരേന്ദ്രമോദിക്കെതിരെ വീണ്ടും രുക്ഷ വിമർശനവുമായി
എ ഐ സിസി അദ്യക്ഷൻ രാഹുൽ ഗാന്ധി കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് രാഹുല്‍ ഗാന്ധിപറഞ്ഞു . പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്‍റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റഫാല്‍ വിഷയത്തില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചു.

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞെന്നും തെറ്റ് അംഗീകരിച്ചെന്നുമാണ് ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്നതിലല്ല കോടതി നിരീക്ഷണം തെറ്റായി പരാമര്‍ശിച്ചതിലാണ് രാഹുല്‍ മാപ്പ് പറഞ്ഞതെന്നും റഫാല്‍ അഴിമതിയില്‍ സത്യം പുറത്തുവരുമെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു. രാഹുലിന്റെ മറുപടിയില്‍ ബി.ജെ.പി നടത്തുന്ന തെറ്റായ പ്രചാരണം കോടതി അലക്ഷ്യമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു

You might also like

-