മന്ത്രിഅഹമ്മദ് ദേവര്‍കോവിൽ പങ്കെടുത്ത ഐഎന്‍എല്‍ നേതൃയോഗത്തിൽ കൂട്ടത്തല്ല്
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു.രണ്ട് വിഭാഗം പ്രവർത്തകരാണ് തമ്മിലടിച്ചത്. കോവിഡ് ചട്ടം ലംഘിച്ച് യോഗം പാടില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ പറഞ്ഞതിനെ തുടർന്നാണ് തമ്മിലടിയുണ്ടായത്.
കൊച്ചി :കൊച്ചിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ദിവസം കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ചേർന്ന ഐഎന്‍എല്‍ നേതൃയോഗത്തിൽ തമ്മിലടി. സംസ്ഥാന പ്രസിൻറും ജനറൽ സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടെ നടന്ന ഐ.എന്‍.എല്‍ യോഗത്തില്‍ കൂട്ടത്തല്ല്അരങ്ങേറിയത് . മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു.രണ്ട് വിഭാഗം പ്രവർത്തകരാണ് തമ്മിലടിച്ചത്. കോവിഡ് ചട്ടം ലംഘിച്ച് യോഗം പാടില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ പറഞ്ഞതിനെ തുടർന്നാണ് തമ്മിലടിയുണ്ടായത്.
സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതും ശേഷം പുറത്തെത്തിയ പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ കലാശിച്ചതും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവർത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോൾ നേതാക്കൾക്കിടയിലുള്ള അധികാരതർക്കം രൂക്ഷമായിരിക്കുകയാണ് ഐ എൻ എല്ലിൽ.സംസ്ഥാന പ്രസിഡൻ്റ് എ പി അബ്ദുൽ വഹാബ് ഒരുവശത്തും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും മറുവശത്തും നിന്നാണ് തമ്മിലടി.പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് പ്രധാന കാരണം. എ പി അബ്ദുൽ വഹാബിന് മേൽക്കോയ്മയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് വിളിക്കാതെ പ്രവർത്തക സമിതി വിളിച്ച് ചേർക്കാനായിരുന്നു കാസിം ഇരിക്കൂറിൻ്റെ ശ്രമം. ഇത് വഹാബ് ചോദ്യം ചെയ്തതോടെയാണ് സെക്രട്ടറിയേറ്റും പിന്നാലെ പ്രവർത്തക സമിതിയും വിളിച്ച് ചേർക്കാൻ തീരുമാനിച്ചത്. തർക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഐ എൻ എൽ നേതാക്കളെ എ.കെ.ജി സെൻ്ററിൽ വിളിച്ച് വരുത്തി സി.പി.എം നേതൃത്വം നിലപാട് അറിയിച്ചതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് നടന്നത്.
പാർട്ടിയിൽ സംസ്ഥാന അധ്യക്ഷന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ പോര് നിലനിന്നിരുന്നു. സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവർകോവിലും ചേർന്ന് പാർട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് അധ്യക്ഷൻ അബ്ദുൾ വഹാബിന്‍റെ ആക്ഷേപം. മന്ത്രിയുടെ പേഴ്സൽ സ്റ്റാഫ് നിയമനം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്നും ആരോപണം ഉയർന്നിരുന്നു.
സെക്രട്ടറിയേറ്റ് യോഗവും പ്രവര്‍ത്തക സമിതി യോഗവും ചേരണമെന്ന ആവശ്യം സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് അനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റ് യോഗം ചേരാന്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ തയ്യാറായിരുന്നില്ല, പിന്നീട് സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രസിഡന്റ് അബ്ദുള്‍ വഹാബ് ദേശീയ നേതൃത്വത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കൊച്ചിയില്‍ സെക്രട്ടറിയേറ്റ് യോഗവും, ഉച്ചയ്ക്ക് പ്രവര്‍ത്തക സമിതി യോഗവും ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
ഐഎന്‍എല്ലിന് ലഭിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ വാക്കുകള്‍ മാത്രമാണ് മുഖവിലക്കെടുക്കന്നതെന്നാണ് പ്രസിഡന്റ് അനുകൂലികളുടെ വാദം. മാത്രമല്ല മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും, പി എസ് സി അംഗത്തിന്റെ കോഴ വിവാദത്തിലും പാര്‍ട്ടിക്കകത്ത് അതൃപ്തിയുണ്ട്. ലീഗുമായുള്ള മന്ത്രിയുടെ അടുപ്പം തന്നെയാണ് മറ്റൊരു വിഷയം. ഇത് മുന്നണിക്കകത്തും ചര്‍ച്ച നടന്നിരുന്നു. മന്ത്രിയുടെ നടപടിയില്‍ പാര്‍ട്ടിക്കും, എല്‍ഡിഎഫിനും അതൃപ്തിയുണ്ട്.
നേരത്തെ മുസ്ലീം ലീഗുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തിയിരുന്നു. ഇതോടെ മന്ത്രിയെ നിരീക്ഷിക്കാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ മൂന്നു സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ കൂടി സിപിഐഎം തീരുമാനമെടുത്തിരുന്നു. മുന്നണിക്കകത്ത് ഇത് വലിയ വിമര്‍ശനമായിരുന്നു.