ജാര്‍ഖണ്ഡില്‍ മഹാസഖ്യംഅധികാരത്തിലേക്ക്
81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നേരിയ മുന്‍തൂക്കം.ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍
LEADS + WINS
TOTAL SEATS 81
MAJORITY MARK 41
INC+
42
BJP
28
JVM(P)
4
AJSUP
2
OTH
5
റാഞ്ചി :നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മഹാസഖ്യത്തിന് നേരിയ ഭൂരിപക്ഷം. 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നേരിയ മുന്‍തൂക്കം.ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ വിരല്‍ചൂണ്ടുന്നത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നതിലേക്കാണ്. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകള്‍ ലഭിച്ചതോടെ പ്ലാന്‍ ബി എന്ന നിലയ്ക്ക് എ.ജെ.എസ്.യു, ജെ.വി.എം തുടങ്ങിവരുമായി ബി.ജെ.പി ചര്‍ച്ച തുടങ്ങി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം, പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ലീഡ് ചെയ്യുന്നുണ്ട്. ഇതിനിടെ, ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ആഘോഷം.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിരുന്നു.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി ഇതിനോടകം പല പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.
നേരത്തെ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. 39 മുതല്‍ 50 വരെ സീറ്റുകള്‍ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തി മോർച്ച-ആര്‍.ജെ.ഡി സഖ്യം നേടുമ്പോള്‍ 22 മുതല്‍ 32 വരെ സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാനാകൂ എന്നാണ് സർവേ ഫലങ്ങള്‍ പ്രവചിച്ചത്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിന്‍റേതാണ് പ്രവചനം.81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിലേക്ക് അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 20 നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. 41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അധികാരത്തുടർച്ച തേടുന്ന ബി.ജെ.പിക്കും മുഖ്യമന്ത്രി രഘുബർ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്.