സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഗവർണർ റിപ്പോർട്ട് നൽകി
അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്ക് അകത്തു നിന്നുള്ള പ്രത്യാഘാതം പിണറായി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വം നൽകുന്ന മുന്നറിയിപ്പ്
തിരുവനന്തപുരം :സംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിച്ചെന്ന് ഗവര്‍ണര്‍ പി സദാശിവം. കേന്ദ്ര ആഭ്യന്തര വകുപ്പിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ ഗവര്‍ണ്ണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയേയാണ് ധരിപ്പിച്ചത്.അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്ക് അകത്തു നിന്നുള്ള പ്രത്യാഘാതം പിണറായി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വം നൽകുന്ന മുന്നറിയിപ്പ്. അതേ സമയം ശബരിമല വിഷയത്തിൽ ഓർഡിനൻസിന് ഒരുക്കമല്ലെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.