നിയമസഭയിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ജനയുഗം
സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയാണ്. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല
തിരുവനന്തപുരം | ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐ (CPI)മുഖപത്രം ജനയുഗം ഗവർണർ പദവി പാാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ഇതിനായി രാജ്ഭവനേയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയാണ്. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ക്ക് പല തവണയുണ്ടായിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയക്കളി അദ്ദേഹം തുടരുകയാണ്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമർശിക്കുന്നു. ഗവർണർക്കെതിരെ സി പി എമ്മും സർക്കാരും അനുനയത്തിലേക്ക് മാറുമ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗം നിലപാട് വ്യക്തമാക്കിയത്.