ആശുപത്രി മുറികളുടെ നിരക്ക് നിർണ്ണയിക്കാൻ സർക്കാർ സാവകാശം തേടി

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ചികിത്സാ പരിഷ്കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ജൂലൈ 8 വരെ നീട്ടി

0

മുറികളുടെ നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുവാദം നല്‍കിയതടക്കം സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ചികിത്സാ പരിഷ്കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ജൂലൈ 8 വരെ നീട്ടി.

ചികിത്സാ നിരക്കിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച തുടരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.മുറി വാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താൻ 10 ദിവസം സാവകാശം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഓക്സിജൻ വില വർധനവിനെതിരെ റഗുലേറ്ററി മെക്കാനിസം കൊണ്ട് വരാൻ ആലോചിക്കുന്നതായി സർക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

You might also like

-