മരട് ഫ്ലാറ്റിന് അനുമതി നല്‍കിയ കേരള സര്‍ക്കാര്‍;തന്നെ പരിഹാരമുനടക്കണം :പ്രകാശ് ജാവ്ദേക്കര്‍

മരട് വിഷയത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം, പ്രശ്നത്തില്‍ ഇടപെടണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറോട് മുഖ്യമന്ത്രി ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു

0

മരട് വിഷയത്തില്‍ ഇടപെടില്ലെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ഫ്ലാറ്റിന് അനുമതി നല്‍കിയത് കേരള സര്‍ക്കാരാണ്. പരിഹാരം സംസ്ഥാന സര്‍ക്കാര്‍ കാണണമെന്നും ജാവ്ദേക്കര്‍ വ്യക്തമാക്കി.മരട് വിഷയത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം, പ്രശ്നത്തില്‍ ഇടപെടണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറോട് മുഖ്യമന്ത്രി ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.

പ്രശ്ന പരിഹാരത്തിന് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ചില കേസുകളില്‍ ഇളവ് നല്‍കാനുള്ള അധികാരം കേന്ദ്രം ഉപയോഗിക്കുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ. പക്ഷേ പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന നിലപാടിലാണ് കേന്ദ്രം.കേസില്‍ കേന്ദ്രം കക്ഷിയല്ല. സുപ്രീംകോടതി പരിസ്ഥിതി വകുപ്പിനോട് നിലപാട് ചോദിച്ചിട്ടുമില്ലെന്ന് പ്രകാശ് ജാവ്ദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

You might also like

-