സാമ്പത്തിക സംഭരണം ഉറപ്പാക്കാൻ മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം

7 മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധനക്ക് സര്‍ക്കാര്‍ ഉത്തരവ്. 25 ശതമാനം സീറ്റ് വര്‍ധനക്ക് അപേക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

0

തിരുവനന്തപുരം :സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 17 മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധനക്ക് സര്‍ക്കാര്‍ ഉത്തരവ്. 25 ശതമാനം സീറ്റ് വര്‍ധനക്ക് അപേക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

10 ശതമാനം സീറ്റുകളില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്കുള്ള അപേക്ഷ നല്‍കാന്‍ അനുമതിയില്ല. ഇതിനെതിരെ ന്യൂനപക്ഷപദവിയുള്ള കോളജുകള്‍ കോടതിയെ സമീപിക്കും.

You might also like

-