ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

ഖാദർ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

0

സംസ്ഥാനത്ത് ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഒറ്റ ഡയറക്ട്രേറ്റിന് കീഴിലാക്കാൻ നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

എൽപി,യു.പി,ഹയർസെക്കൻഡറി എന്നിവയെല്ലാം ലയിച്ചാലും ഇവയുടെ ഘടന പഴയതു പോലെ തന്നെയാകുമെന്നും വിഎച്ച്എസ്ഇ, ഹയർസെക്കൻഡറി, ഡിപിഐ എല്ലാം ഒറ്റ ഡയറക്ടേറ്റിനു കീഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

You might also like

-