ഭൂമി തരം മാറ്റൽ സർക്കാരിന് കിട്ടിയത് 3000 കോടി ?ഇടനിലക്കാർക്കും ഉദ്യോഗസ്ഥർക്കും കിട്ടിയത് 30000 കോടി?

2008 മുതൽ 2023 വരെ 15 വർഷ കാലയളവിൽ ഭൂമി തരം മാറ്റം വഴി സർക്കാർ പിരിച്ചെടുത്തത് 3000 കോടിഎന്നാണ് കണക്ക് എന്നാൽ ഇടനിലക്കാർ കവർന്നത് ഇതിന്റെ അഞ്ചുമുതൽ10 ഇരട്ടിവരെ അതായത് 15000 കോടി മുതൽ 300000 കോടി വരെയെന്നാണ് ഏകദേശ കണക്ക്

0

കൊച്ചി | കേരളം കണ്ട ഏറ്റവു വലിയ സംഘടിത അഴിമതിയാണ് ഭൂമി തരം മാറ്റലുമായി 2008 ന് ശേഷം നടന്നിട്ടുള്ളത് .2008 ഓഗസ്റ്റ് മാസത്തിൽ പ്രാബല്യത്തിൽ വന്ന . നെൽവയൽ തണ്ണീർത്തട നിയമത്തിലെ ആനുകൂല്യങ്ങൾ മുതെലെടു ത്താണ് സർക്കാരും ബ്യുറോക്രാറ്റുകളും ഇടനിലക്കാരും നാട്ടുകാരുടെ കഴുത്തറുത്ത് പണം കൊള്ള നടത്തുന്നത് .

2008 മുതൽ 2023 വരെ 15 വർഷ കാലയളവിൽ ഭൂമി തരം മാറ്റം വഴി സർക്കാർ പിരിച്ചെടുത്തത് 3000 കോടിഎന്നാണ് കണക്ക് എന്നാൽ ഇടനിലക്കാർ കവർന്നത് ഇതിന്റെ അഞ്ചുമുതൽ10 ഇരട്ടിവരെ അതായത് 15000 കോടി മുതൽ 300000 കോടി വരെയെന്നാണ് ഏകദേശ കണക്ക്
ഭൂമി തരം മാറ്റവുമായി ബന്ധപെട്ടു നേരിട്ട് ഒരു കർഷകൻ സർക്കാർ ഓഫീസുകളിൽ എത്തിയാൽ ഇല്ലാത്ത മുടന്തൻ ന്യായങ്ങൾ പറഞ്ഞു വച്ച് താമസിപ്പിച്ചു . ഒടുവിൽ ഓഫീസുകൾ കയറിയിറങ്ങി ആളാണ് മടുത്തു കഴിയുമ്പോൾ . ഉദ്യോഗസ്ഥർ തന്നെ ഏജന്റിന്റെ അടുത്തേക്ക് പറഞ്ഞയക്കും . പിന്നീട് ഏജൻറ് പറയുതുന്നത് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് നടക്കുന്നത് .

സംസ്ഥാനത്തെ 5 ലക്ഷം തണ്ടപ്പേർ ഉടമകൾ നെൽവയൽ കരഭൂമിയാക്കി തരം മാറ്റിയതിലൂടെ ഖജനാവിലെത്തിയത് 3000 കോടി
ഇടനിലക്കാരും ഉദ്യോഗസ്ഥരും തട്ടിയെടുത്തത് എത്ര കൊടിയെന്നതിന് കണക്കില്ല .അഴിമതിയുടെ കുത്തരങ്ങായ ഭൂമി തരംമാറ്റ കേസിൽ വിജിലൻസിന്റെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് എങ്ങുമെത്തുമെന്നു ആരും കരുതുന്നില്ല .അതേസമയം
ഭൂമി തരംമാറ്റവുമായി രണ്ടരലക്ഷത്തോളം അപേക്ഷകൾ.സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നുഅന്വേഷണ ഏജൻസികൾ പറയുന്നു . ഭൂമി തരംമാറ്റത്തിന്‍റെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ പറയുന്നു .

കേരളത്തിൽന്റെ മുക്കിലും മൂലയിലും നിലം തരം മാറ്റംത്തിനുള്ള ഇടനിലകരുടെ പരസ്യബോർഡുകൾ കാണാം . റവന്യൂ ഓഫീസുകളിൽ ഇടനിലക്കാർ മടിശീലയിൽ പണക്കിഴിയുമായി എത്തിയാൽ കാരയംസാധികച്ചെടുക്കാം . 2008 മുതൽ റവന്യൂ കൃഷി തദ്ദേശ സ്വയഭരണ വകുപ്പ് ജീവനക്കാർക്ക് ആരംഭിച്ച പണക്കൊയ്ത്ത് അനസ്യൂതം തുടരുകയാണ് . സംസ്ഥാനത്ത് വൻതോതിൽ അഴിമതി നടക്കുന്ന ഭൂമി താരമാറ്റ നടപടി ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്

നെൽവയൽ തണ്ണീർത്തട നിയമത്തിലെ ആനുകൂല്യങ്ങൾ പ്രയോജന പെടുത്തിയാണ് നെൽകൃഷിക്ക് അനുയോജ്യമല്ലാത്തതും നെൽപ്പാടങ്ങളും കരഭൂമിയാക്കി തരം മാറ്റുന്നത് . പാരിസ്ഥിതിക സുസ്ഥിരത ഉറപ്പ് വരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനും അവ പരിവർത്തനപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതിനുമുള്ള നിയമം2008 മുതൽക്കാണ് പ്രാബല്യത്തിൽ വന്നത് .

ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനാകാത്തത് . ഡാറ്റാ ബാങ്കിലെ പ്രശ്നങ്ങൾ കൃഷിവകുപ്പ് പരിഹരിക്കാത്തതാണ് പ്രധാന തടസമെന്നാണ് റവന്യുവകുപ്പ് വിശദീകരണം. കുറ്റമറ്റ ഡാറ്റാ ബാങ്ക് തയ്യാറാക്കാൻ പലതവണ കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് പരിഗണിക്കാൻ ബാക്കിയുള്ളത് 2,67,610 അപേക്ഷകളാണ്. അതിൽ തന്നെ 1,40,814 അപേക്ഷകൾ ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂ വിവരത്തിൽ മാറ്റം ആവശ്യപ്പെട്ടാണ്. ഫോം 5 പ്രകാരം നൽകുന്ന അപേക്ഷയിൽ തീര്‍പ്പാക്കേണ്ടത് ഡാറ്റാ ബാങ്കിനെ ആശ്രയിച്ചാണെന്നിരിക്കെ ഡാറ്റാ ബാങ്കിലെ ഭൂവിവരങ്ങളിൽ കടന്നുകൂടിയ പിശകുകൾ തടസമാണെന്നാണ് റവന്യു വകുപ്പിന്‍റെ ഇപ്പോൾ പറയുന്നത് .

ഡാറ്റാ ബാങ്ക് കുറ്റമറ്റതാക്കാൻ നടപടി ആവശ്യപ്പെട്ട് പലതവണ റവന്യൂ വകുപ്പ് കൃഷി വകുപ്പിനെ സമീപിച്ചിട്ടും അനുകൂല മറുപടി ഉണ്ടായിട്ടില്ല. അതാത് കൃഷി ഓഫീസര്‍മാര്‍ അവരവരുടെ പരിധിയിലെ തണ്ണീര്‍ത്തടത്തിന്‍റെ വിവരം ശേഖരിച്ച് രേഖപ്പെടുത്തിയാൽ മതിയെന്നിരിക്കെ അതിന് പോലും തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച് നടന്ന മന്ത്രിതല ചര്‍ച്ച നടന്നിട്ടും തീരുമാനമായില്ല. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് എന്ന വാദമാണ് കൃഷി വകുപ്പ് ഉന്നയിക്കുന്നത്. സംസ്ഥാനത്ത് 50 സെന്റ് വരെ തരം മാറ്റിക്കിട്ടാൻ 1,20,319 അപേക്ഷകളും 50 സെന്റിന് മുകളിലുള്ള ഭൂമിക്ക് 5395 അപേക്ഷകളും റവന്യു വകുപ്പിന് മുന്നിലുണ്ട്. 1967 ന് മുൻപത്തെ ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ 1082 പേരും അപേക്ഷ നൽകിയിട്ടുണ്ട്.നെൽവയൽ തണ്ണീർത്തട നിയമത്തിലെ വകുപ്പ് 9 (1) ന്റെ ക്ലിപ്ത നിബന്ധന പ്രകാരം ജില്ലാ കളക്ടർ നിയോഗിക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസർ അദ്ധ്യക്ഷനായുള്ള ജില്ലാതല അംഗീകൃത കമ്മറ്റിക്ക് ഭവനനിർമ്മാണത്തിനാവശ്യമായ നിലം നികത്തലിന് ചില ഇളവുകൾ അനുവദിക്കാവുന്നതാണ്.എന്നാൽ കൈക്കൂലി നൽകാത്തവർക്ക് ഇതൊന്നും ലഭിക്കുന്നില്ലന്ന ആരോപണം ഉണ്ട് .

യഥാക്രമം, നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പഞ്ചായത്ത് പ്രദേശങ്ങളിൽ ഉടമയുടെ 4.04 ആർ വരെയുള്ള നിലവും, മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശങ്ങളിൽ 2.02ആർ വരെയുള്ള നിലവും ഭവനനിർമ്മാണാവശ്യങ്ങൾക്ക് മാത്രമായി നികത്താനായുള്ള അനുവാദം കൊടുക്കുന്നതിന് ഈ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും. ഇത്തരത്തിൽ നികത്തുന്നതിനുള്ള വിവിധ നിബന്ധനകളിൽ പ്രധാനം, അത്തരം നികത്തലുകൾ ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയോ, സമീപ വയലുകളിലെ കൃഷിയെയോ ദോഷകരമായി ബാധിക്കുന്നതാവാൻ പാടില്ല എന്നതാണ്. അതോടൊപ്പം, ഇപ്രകാരം നികത്താൻ അനുമതി തേടുന്ന നിലമുടമയ്ക്ക്, താമസയോഗ്യമായ മറ്റ് സ്ഥലങ്ങളില്ലാ എന്ന് ഉറപ്പുവരുത്തേണ്ടതും, നികത്തുന്നത് സ്വന്തം ആവശ്യത്തിന് വീട് വെയ്കാനാണെന്നത് ഉറപ്പുവരുത്തേണ്ടതും, മറ്റ് വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമല്ല നികത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതും ഈ കമ്മറ്റിയുടെ ചുമതലയാകുന്നു.

ഭേദഗതികൾ
2008-ന് മുൻപ് നികത്തിയ വയലുകൾ കരഭൂമി പതിച്ചു കൊടുക്കുന്നതിന് വേണ്ടി 2015 കേരള ധനകാര്യ ബിൽ-വഴി സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം കരഭൂമിയുടെ 25% ന്യായവില അടച്ചാൽ 2008-ന് മുൻപ് നികത്തിയ വയൽ പറമ്പായി പതിച്ചു കൊടുക്കുന്നതാണ് 2018-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ(ഭേദഗതി ) നിയമം (2018 ലെ 29ാം നമ്പർ ആക്റ്റ് ).

You might also like

-