ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അമേരിക്കയിലെ അയോവയിലും ടെന്നസ്സിയിലും

ഈ വൈറസിന്റെ വ്യാപനം എങ്ങെനെയായിരിക്കും എന്നതിന് ഇത് വരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കന്‍ ഗവണ്‍മെന്റ് ഈയിടെ സൗത്ത് എഷ്യന്‍ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണ മുന്നറിയിപ്പ് ഇതുമായി ബന്ധമില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് അധികൃതര്‍ വിശദീകരിച്ചു .

0

അയോവ: ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ്സില്‍ ജനിതകമാറ്റം സംഭവിച്ച മാരക ഇന്ത്യന്‍ വൈറസുകള്‍ അമേരിക്കയിലെ അയോവ, ടെന്നസ്സി സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ മെയ് 4 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു .മൂന്നാമത് കൊറോണ വൈറസ് വേരിയന്റ് ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയത് തന്നെയാണ് അമേരിക്കന്‍ സംസ്ഥാനങ്ങളിലും കണ്ടെത്തിയിരിക്കുന്നത് SARS-COV-2B.1.6.7 പുതിയ രണ്ടു വൈറസുകള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ .

ഈ വൈറസിന്റെ വ്യാപനം എങ്ങെനെയായിരിക്കും എന്നതിന് ഇത് വരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കന്‍ ഗവണ്‍മെന്റ് ഈയിടെ സൗത്ത് എഷ്യന്‍ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണ മുന്നറിയിപ്പ് ഇതുമായി ബന്ധമില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത്
അധികൃതര്‍ വിശദീകരിച്ചു .

ഇന്ത്യയില്‍ അതിവേഗം വൈറസ് വ്യാപിക്കുകയാണെന്നും 20 മില്യണിലധികം പോസിറ്റീവ് കേസ്സുകള്‍ സ്ഥിരീകരിക്കപ്പെട്ടതായും 220,000 പേര്‍ക്ക് മരണം സംഭവിച്ചതായും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അറിയിപ്പില്‍ പറയുന്നു .

സൗത്ത് ഈസ്‌റ് അയോവ,യിലെ ജഫര്‍സ്സന്‍ കൗണ്ടിയിലെ രണ്ടു പ്രായപൂര്‍ത്തിയായവരില്‍ ഈ ജനിതമാറ്റം സംഭവിച്ച വൈറസുകള്‍ കണ്ടെത്തിയതായിട്ടാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം .അയോവ,യിലും ടെന്നിസ്സിയിലും വൈറസ് പരിശോധന വീണ്ടും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട് . വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി .

You might also like

-