പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു; തീപിടുത്തം
ആശുപത്രിക്ക് പുറത്ത് ഉണ്ടായിരുന്ന ജനറേറ്ററാണ് പൊട്ടിത്തെറിച്ചത്. രോഗികളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. മലപ്പുറം, തിരൂര്‍, പെരിന്തല്‍ മണ്ണ എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
മലപ്പുറം: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തൽമണ്ണ നഗര മദ്ധ്യത്തിലുള്ള ആശുപത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം അരമണിക്കൂറിനുള്ളിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് വൻ അപകടം ഒഴിവാക്കി.
ആശുപത്രിക്ക് പുറത്ത് ഉണ്ടായിരുന്ന ജനറേറ്ററാണ് പൊട്ടിത്തെറിച്ചത്. രോഗികളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. മലപ്പുറം, തിരൂര്‍, പെരിന്തല്‍ മണ്ണ എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.വാഹനപാര്‍ക്കിംഗിന്റെ സ്ഥലത്താണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. തീപിടുത്തത്തിന്റെ പിന്നാലെ ഉയരുന്ന പുക ശ്വസിച്ച് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാനാണ് രോഗികളെ മാറ്റുന്നത്. തീപിടുത്തം ഉണ്ടായ ഉടനെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.