തമിഴ് നാട്ടിൽനിന്നും അതിർത്തിയിലെ കാടു വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി
രാജാപ്പാറ വെയ്റ്റിങ് ഷെട്ടിൽ നിന്നും രണ്ടു കിലോ കഞ്ചാവുമായി ബോഡി നായ്‌ക്കന്നൂർ സ്വദേശി രാജ്കുമാറിനെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും കാട്ടുപാതയിലൂടെ അതിർത്തി കടത്തി കൊച്ചിയിൽ വിറ്റഴിക്കാണ് ശ്രമിച്ചത്.
ശാന്തൻപാറ :അതിർത്തിയിലെ ഉൾകാടുകളിലൂടെ സ്ഥിരമായി കഞ്ചാവ്
കടത്തിക്കൊണ്ടുവന്ന കൊച്ചിയിൽ എത്തിച്ച വില്പന നടത്തിയിരിക്കുന്ന യുവാവിനെ ശാന്തൻപാറ രാജപാറയിൽ വച്ച് എക്സൈസ് സംഘം പിടികൂടി .
ഇടുക്കി ഡെപ്പ്യുട്ടി കമ്മീഷണർ എം.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള നെടുങ്കണ്ടം എക്‌സൈസ് സ്‌പെഷ്യൽ സ്വകാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് രാജാപ്പാറ വെയ്റ്റിങ് ഷെട്ടിൽ നിന്നും രണ്ടു കിലോ കഞ്ചാവുമായി ബോഡി നായ്‌ക്കന്നൂർ സ്വദേശി രാജ്കുമാറിനെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും കാട്ടുപാതയിലൂടെ അതിർത്തി കടത്തി കൊച്ചിയിൽ വിറ്റഴിക്കാണ് ശ്രമിച്ചത്. ഇതിന്റെ ഭാഗമായി രാജാപ്പാറ മെട്ടിന്റെ കാട്ടുപാതയിലൂടെ എത്തി രാജാപ്പാറ വെയിറ്റിങ് ഷെട്ടിൽ ബസ് കാത്തു നിൽക്കുംമ്പോഴാണ് സ്‌പെഷ്യൽ സ്വകാഡ് ഇൻസ്‌പെക്‌ടർ ജി.വിജകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടിക്കൂടിയത്.
പതിവായി കാട്ടുപാതയിലൂടെ അതിർത്തി കടത്തി കൊച്ചിയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന ആളാണ് പിടിയിലായിരിക്കുന്നത് പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.