കുടിപ്പക നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൊലപെടുത്തി

കര്‍ണ്ണാടകയിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ ജാമ്യം നേടി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തസ്‍‍ലീമിനെ തട്ടിക്കൊണ്ട് പോയത്. ഞായറാഴ്ച വൈകിട്ടോടെ കർണാടക ബണ്ട്വാളിനടുത്തായിരുന്നു സംഭവം.

0

കാസര്‍കോട്:നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൊലപെടുത്തി. ചെമ്പിരിക്ക സ്വദേശി തസ്‍ലീമിനെയാണ് കൊലപ്പെടുത്തിയത്.മംഗളൂരുവിനടുത്ത് ബണ്ട്വാളിൽ കൊല്ലപ്പെട്ടത്. കർണാടകയിലെ നെലോഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്. കര്‍ണ്ണാടകയിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ ജാമ്യം നേടി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തസ്‍‍ലീമിനെ തട്ടിക്കൊണ്ട് പോയത്. ഞായറാഴ്ച വൈകിട്ടോടെ കർണാടക ബണ്ട്വാളിനടുത്തായിരുന്നു സംഭവം. സംഘത്തെ പിന്തുടരുന്നതിനിടെ കാറില്‍ വെച്ച് തസ്‍ലീമിനെ കൊലപ്പെടുത്തി ഗുണ്ടാ സംഘം കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കർണാടകയിൽ ജ്വല്ലറി കവർച്ചാ കേസിൽ പ്രതിയായ അഫ്ഗാൻ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബർ 16 ന് കാസർഗോഡ് ചെമ്പരിക്ക സ്വദേശിയായ തസ്ലീമും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജയിൽ മോചിതനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ കാറിലെത്തിയ സംഘം ബലമായി പിടിച്ചു കൊണ്ടുപോയത്. സുഹൃത്തുക്കളുടെ പരാതിയിൽ കർണാടക പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മംഗളൂരിന് സമീപം ബണ്ട്വാളിൽ തസ്ലീം ബന്ദിയാക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് ഇവിടം വളഞ്ഞു. ഇതിനിടെ തസ്ലീമുമായി സംഘം വാഹനത്തിൽ രക്ഷപ്പെട്ടു. പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോൾ തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി ജഢം ബണ്ട്വാളിൽ തള്ളുകയായിരുന്നു. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടാണ് കൊല നടന്നത്.

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഉദ്യോഗസ്ഥര്‍ക്ക് ഗൾഫിൽ വെച്ച് നേരത്തെ കള്ളക്കടത്ത് രഹസ്യങ്ങൾ തസ്‍ലീം കൈമാറിയിരുന്നതായി പറയുന്നു. ഇതിന്‍റെ വൈരാഗ്യവും കൊലയ്ക്ക് കാരണമാവാമെന്നാണ് പൊലീസിന്‍റെ നിഗമനം. ഭീകരവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് തവണ തസ്‍ലീമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കാസർകോട് ഉപ്പളയിലെ ഗുണ്ടാ തലവൻ കാലിയ റഫീക്കിനെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രിമിനല്‍ കേസുകളിലും തസ്‍ലീം പ്രതിയാണ്. കൊല്ലപ്പെട്ട തസ്‍ലീം നേരത്തെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലയിലെ നേതാവായിരുന്നു.

You might also like

-