ഷിക്കാഗൊ അദ്ധ്യാപക സമരം നാലാം ദിവസം ഒക്ടോബര്‍ 21 തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ക്ലാസിലെ വിദ്യാര്‍ത്ഥി അനുപാതം കുറക്കുക, ആവശ്യമായ അദ്ധ്യാപകരെ നിയമിക്കുക, ജോലി സ്ഥിരത് ഉറപ്പാക്കുക, ശമ്പള വര്‍ദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അദ്ധ്യാപകര്‍ സമരം തുടങ്ങിയത്
ഷിക്കാഗൊ: ഷിക്കാഗൊ പബ്ലിക്ക് സ്കൂള്‍ അദ്ധ്യാപകരും, അനദ്ധ്യാപകരും നടത്തുന്ന സമരം നാലാം ദിലസത്തേക്ക് പ്രവേശിക്കുന്ന ഒക്ടോബര്‍ 21 തിങ്കളാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതായി വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചുശനിയാഴ്ച രാത്രി വളരെ വൈകി അവസാനിച്ച ചര്‍ച്ചകളില്‍ പല വിഷയങ്ങളിലും തീരുമാനം ഉണ്ടായെങ്കിലും, സമരം പിന്‍വലിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടില്ലെന്ന് ചിക്കാഗൊ ടീച്ചേഴ്‌സ്യൂണിയന്‍ വക്താവ് സ്റ്റേയ്ഡി ഡേവിഡ് ഗേയ്റ്റ്‌സ് പറഞ്ഞു. 2600 അദ്ധ്യാപകരും, 8000 സപ്പോര്‍ട്ട് സ്റ്റാഫുമാണ് സമര രംഗത്തുള്ളത്.
ക്ലാസിലെ വിദ്യാര്‍ത്ഥി അനുപാതം കുറക്കുക, ആവശ്യമായ അദ്ധ്യാപകരെ നിയമിക്കുക, ജോലി സ്ഥിരത് ഉറപ്പാക്കുക, ശമ്പള വര്‍ദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അദ്ധ്യാപകര്‍ സമരം തുടങ്ങിയത്. 2012 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ അദ്ധ്യാപക സമരമാണിതി.
തിങ്കളാഴ്ചയോടെ സമരം അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് ചിക്കാഗൊ മേയര്‍ ലോറി ലൈറ്റ് ഫുട്ട് പറഞ്ഞു.
അതിനിടെ ഞായറാഴ്ച ഒക്ടോബര്‍ 20 ന് ഹൈസ്ക്കൂള്‍ അത്‌ലറ്റുകള്‍ വിറ്റ്‌നി യങ്ങ് ഹൈസ്ക്കൂള്‍ സ്‌പോര്‍ട്ട് കോംപ്ലെക്‌സില്‍ യോഗം ചേര്‍ന്ന് തങ്ങളുടെ ഉല്‍കണ്ഠ അറിയിച്ചു. സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.