മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു.
കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് കുംങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.വനം വകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകളും ക്യാമറകളും സ്ഥാപിച്ചു
മലപ്പുറം | മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു. ചീഫ് വെവെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർ ആർടി സംഘം സ്ഥലത്തെത്തിനീരീക്ഷണം നടത്തിവരുകയാണ് . കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് കുംങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.വനം വകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകളും ക്യാമറകളും സ്ഥാപിച്ചു.
കടുവയെ കണ്ടെത്താൻ പരിസരത്ത് 50 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് കടുവയുടെ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്താനാണ് ക്യമാറ ട്രാപ്പിലൂടെ വനം വകുപ്പ് ശ്രമിക്കുന്നത്.കടുവയുടെ സഞ്ചാരപാത മനസിലാക്കിയ ശേഷമാകും കൂടുതൽ തെരച്ചിലിനായി ആർആർടി സംഘം ഇറങ്ങുക. കുങ്കി ആനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്താനാണ് തീരുമാനം. ഇതിനായി മുത്തങ്ങയിൽ നിന്ന് ഇന്നലെ ഒരു ആനയെ എത്തിച്ചിരുന്നു. മറ്റൊരു ആന കൂടി ഇന്ന് എത്തും. രാത്രിയിലേക്ക് തെരച്ചിൽ നീളുകയാണെങ്കിൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന തുടരും ഇതിനുശേഷമാകും മയക്കുവെടിവെയ്ക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുക. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവിൽ തിരച്ചിൽ നടത്തുന്നത്.
മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെയാണ് ഇന്നലെ രാവിലെ റബ്ബർ ടാപ്പിങ്ങിനിടെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്. കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 10 ലക്ഷം രൂപ വനംവകുപ്പും നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയുമാണ് നല്‍കുക. അഞ്ച് ലക്ഷം രൂപ വനംവകുപ്പ് വെള്ളിയാഴ്ച കുടുംബത്തിന് കൈമാറും. ഗഫൂറിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നാണ് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ സ്ഥലം എംഎല്‍എയോടും ഉന്നത ഉദ്യോഗസ്ഥരോടും സംസാരിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രൻ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.