കടുവ ശല്യം ആഴ്ചകൾക്ക് മുൻപേ അറിയിച്ചു നടപടിയെടുക്കാതെ വനം വകുപ്പ് ,മന്ത്രിയെ തടഞ്ഞു നാട്ടുകാർ ,

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനെതിരെ ശക്തമായ ജനരോഷം ഉയർന്നു. സ്ഥലത്ത് നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥർ സാധാരണ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന വാദവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ രംഗത്ത് വന്നു

വയനാട് | മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടുവ കടിച്ച് കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം.കടുവ നിരന്തരം പ്രദേശത്തെ ജനവാസമേഖലയിൽ ഇറങ്ങി നിരന്തരം ഭീത്തിപറത്തിയിരുന്നകടുവയാണ് ഇന്ന് ഒരു സ്ത്രീയുടെ ജീവനെടുത്തത് .നാട്ടുകാർ കടുവ ഭീതി സംന്ധിച്ചു പരാതി നൽകിയിരുന്നെങ്കിലും വനവകുപ്പ് പേരിനുപോള് നടപടി കൈക്കൊണ്ടില്ല എന്നാണ് പ്രദേശ വാസികൾ പറയുന്നത് , വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനെതിരെ ശക്തമായ ജനരോഷം ഉയർന്നു. സ്ഥലത്ത് നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥർ സാധാരണ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന വാദവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ രംഗത്ത് വന്നു. വെടിവെക്കാൻ ഉത്തരവ് കൊടുത്തുവെന്ന് പറഞ്ഞ മന്ത്രി കടുവയെ കൂട്‌വെച്ചോ വെടിവെച്ചോ പിടിക്കുമെന്നും വ്യക്തമാക്കി.

പ്രദേശത്ത് കാട്ടാനകളുടെയും കടുവയുടെയും സാന്നിധ്യമുണ്ടെന്നും കാടും ജനവാസ മേഖലയും തമ്മിലെ അതിര് വ്യക്തമാകുന്ന നിലയിൽ അടിക്കാടുകൾ വെട്ടാനും മറ്റ് നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് നാട്ടുകാർ കത്ത് നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇന്ന് മാവോയിസ്റ്റുകളെ തിരഞ്ഞുപോയ തണ്ടർബോൾട്ട് സംഘമാണ് കടുവയുടെ ആക്രമണത്തിൽ രാധയുടെ മൃതദേഹം കണ്ടെത്തിയത്. കടുവ പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും മൃതദേഹം ഭക്ഷിച്ച് വലിച്ചിഴച്ച നിലയിലാണ് കണ്ടെത്തിയതെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഷംഷാദ് മരക്കാർ പറഞ്ഞു. ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധയാണ് കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈൽഡ് ലൈഫിന്റെ ഭാ​ഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്.

You might also like

-