മരംമുറി വിവാദത്തില്‍ റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പ്.15 കോടിയുടെ മരങ്ങൾ മുറിച്ചു കടത്തി
ഒമ്പത് ജില്ലകളിലായി 2400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് മുറിച്ചു കടത്തിയത്. ഇതില്‍ 90 ശതമാനവും തേക്ക്, ഈട്ടി എന്നീ മരങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മരംമുറി വിവാദത്തില്‍ റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പ്.സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മരംകൊള്ളയെക്കുറിച്ചുള്ള വനംവകുപ്പിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറിയത് . ഒമ്പത് ജില്ലകളില്‍ അനധികൃത മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.
15 കോടിയുടെ മരങ്ങളാണ് മുറിച്ചു കടത്തിയത്. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ മുറിച്ചു കടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.റവന്യൂ ഉദ്യോഗസ്ഥര്‍ നിസംഗത പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഒമ്പത് ജില്ലകളിലായി 2400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് മുറിച്ചു കടത്തിയത്. ഇതില്‍ 90 ശതമാനവും തേക്ക്, ഈട്ടി എന്നീ മരങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഏറ്റവും കൂടുതല്‍ മരംമുറി നടന്നത് വയനാട്, ഇടുക്കി ജില്ലകളിലാണെന്ന് കണ്ടെത്തല്‍. ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട്