പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി റെംഡെസിവിയർ മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയമായി
കൊവിഡ് 91 ചികിത്സിക്കാൻ മരുന്നിന് കഴിയും എന്ന് തന്നെയാണ് അവസാന നിമിഷം വരെ ശാസ്ത്രലോകം പ്രതീക്ഷിച്ചത്.
മനുഷ്യരാശിയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി റെംഡെസിവിയർ മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയമായി. കൊവിഡ് 91 ചികിത്സിക്കാൻ മരുന്നിന് കഴിയും എന്ന് തന്നെയാണ് അവസാന നിമിഷം വരെ ശാസ്ത്രലോകം പ്രതീക്ഷിച്ചത്.
കൊവിഡിനുള്ള മരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം വിശ്വസിച്ചിരുന്ന മരുന്നാണ് റെംഡെസിവിയർ. 237 പേരിലാണ് പരീക്ഷണം നടന്നത്. ചില പാർശ്വ ഫലങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പരീക്ഷണം നിർത്തി. വാർത്ത ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. റിപ്പോർട്ടിൽ ചില പിഴവുകളുണ്ടെന്നും പിഴവുകൾ തിരുത്തി രണ്ടാംത് അപ്ലോഡ് ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘടനാ വാക്താവ് അറിയിച്ചത്.