സണ്ണിവെയ്ല്‍ സിറ്റിയില്‍ ആദ്യ പോലീസ് ചീഫ് സത്യപ്രതിജ്ഞ ചെയ്തു

സണ്ണിവെയ്ല്‍ സിറ്റി രൂപീകൃതമായതിന് ശേഷം ആദ്യമായി സിറ്റിയില്‍ സ്വന്തമായി പോലീസ് സേനാ രൂപീകരിക്കുന്നു. ഇതിന്റെ പ്രാരംഭ നടപടിയായി പുതിയ പോലീസ് ചീഫ് ആ്ഡ്രൂ ഹോക്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേററു.

0

സണ്ണിവെയ്ല്‍(ഡാളസ്): സണ്ണിവെയ്ല്‍ സിറ്റി രൂപീകൃതമായതിന് ശേഷം ആദ്യമായി സിറ്റിയില്‍ സ്വന്തമായി പോലീസ് സേനാ രൂപീകരിക്കുന്നു. ഇതിന്റെ പ്രാരംഭ നടപടിയായി പുതിയ പോലീസ് ചീഫ് ആ്ഡ്രൂ ഹോക്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേററു. സണ്ണിവെയ്ല്‍ സിറ്റി ഹാളില്‍ ചേര്‍ന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സിറ്റിമേയര്‍ സജി ജോര്‍ജ്, കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടൗണ്‍ സെക്രട്ടറി റേച്ചല്‍ റാംസെയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നേതൃത്വം നല്‍കിയത്.

2020 ഒക്ടോബര്‍ മാസത്തോടെ പൂര്‍ണ്ണതോതിലുള്ള പോലീസ് സേന സണ്ണിവെയ്ല്‍ സിറ്റിയുടെ ചുമതല ഏറ്റെടുക്കും. നാളിതുവരെ ഡാളസ് കൗണ്ടിയിലെ ഷെറിഫ് ഓഫീസാണ് സണ്ണിവെയ്ല്‍ സിറ്റിയുടെ പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

അമേരിക്കന്‍ സിറ്റികളില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഏക മലയാളി മേയറാണ് സജി ജോര്‍ജ്. സജി ജോര്‍ജും കൗണ്‍സിലും കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പുതിയ പോലീസ് സേനാ രൂപീകരണത്തിനടയായത്.

സണ്ണിവെയ്ല്‍ സിറ്റി പൗരന്മാരുടെ ചിരകാലാഭിലാഷമായ ‘സ്വന്തമായൊരു പോലീസ് സേന’ എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്. സജി ജോര്‍ജ് മേയറായിരിക്കുമ്പോളാണ് ചരിത്രരേഖകളില്‍ കുറിക്കപ്പെടും.

ഡിസംബര്‍ 9 മുതല്‍ സിറ്റിയിലേയ്ക്കാവശ്യമായ പോലീസ് സേനയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ 460 208 6455 നമ്പറിലേക്ക് സന്ദേശം അയയ്ക്കണമെന്ന് ചീഫ് ആ്ഡ്രൂ ഹോക്കിന്‍സ് അറിയിച്ചു.

You might also like

-