ഡൊമിനിക്കയിലെ ജയിലിൽ മേഹുൽ ചോക്സിയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്

ദേഹത്ത് മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നാണ് എനിക്ക് അറിവ് ലഭിച്ചിരിക്കുന്നത്. ഡൊമിനിക്കയിലെ നിയമവൃത്തങ്ങളുടെ സഹായത്തോടെ അദ്ദേഹത്തെ ആന്‍റിഗ്വയിലേക്ക് മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്' അഭിഭാഷകനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു

0

More photos of fugitive diamantaire Mehul Choksi in police custody in Dominica.

ഡൊമിനിക്ക പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യവസായി മേഹുൽ ചോക്സിയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. അഴിക്കുള്ളിലുള്ള ചോക്സിയുടെ ചിത്രങ്ങൾ ഒരു പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. സാമ്പത്തിക തട്ടിപ്പു കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ​ഗുജറാത്തി വജ്ര വ്യാപാരി രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് പിടിയിലായത്.കരീബിയൻ രാഷ്ട്രമായ ആന്റി​ഗ്വയിലായിരുന്ന ചോക്സി കഴിഞ്ഞദിവസം ഇവിടെ നിന്നും മുങ്ങി അയൽരാജ്യമായ ഡൊമിനിക്കിലേക്ക് എത്തുകയായിരുന്നു. ഇവിടെ വച്ചാണ് പൊലീസ് പിടിയിലാകുന്നത്. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചോക്സിയുടെ അഭിഭാഷകൻ തന്നെയാണ് ചിത്രങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവച്ചത്. അഴിക്കുള്ളിലുള്ള ചോക്സിയുടെ കണ്ണുകൾ വീർത്ത നിലയിലാണ്. കയ്യിൽ ചതവുകളുമുണ്ട്

More photos of fugitive diamantaire Mehul Choksi in police custody in Dominica.

ചോക്സിയെ ഡൊമിനിക്കയിലേക്ക് കുറച്ചാളുകള്‍ ചേർന്ന് ബലപ്രയോഗത്തിലൂടെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു എന്ന് അഭിഭാഷകൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തു വിട്ടത്. ‘ആന്‍റിഗ്വയിലെ ജോളി ഹാർബറില്‍ നിന്നും കുറച്ചാളുകൾ ചേർന്ന് ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ ഡൊമിനിക്കയിൽ എത്തിക്കുകയായിരുന്നു. അവിടെ പീഡനം ഏൽക്കേണ്ടി വന്നിരിക്കാം’ ‘ എന്നാണ് അഭിഭാഷകൻ വിജയ് അഗർവാൾ ആരോപിക്കുന്നത്.’ദേഹത്ത് മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നാണ് എനിക്ക് അറിവ് ലഭിച്ചിരിക്കുന്നത്. ഡൊമിനിക്കയിലെ നിയമവൃത്തങ്ങളുടെ സഹായത്തോടെ അദ്ദേഹത്തെ ആന്‍റിഗ്വയിലേക്ക് മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്’ അഭിഭാഷകനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മെയ് 23ന് രാത്രി റസ്റ്റോറന്റിലേക്ക് പോകുന്നതിനിടെ ചോക്സിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഡൊമിനിക്കയിലെ അദ്ദേഹത്തിന്റെ അഭിഭാഷകനായ വെയ്ൻ മാർഷ് നേരത്തെ പറഞ്ഞിരുന്നത്. ഒരു ഇന്ത്യക്കാരനും ആന്റി​ഗ്വക്കാരനായ പോലീസ് ഓഫീസറുമാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ഡൊമിനിക്കയുടെ പതാകയുള്ള ഒരു യാട്ടിൽ മുഖം മറച്ച് കൊണ്ടുവന്ന ശേഷം മെയ് 26നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോക്സിക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റതായും കാണുമ്പോൾ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു എന്നും കണ്ണുകൾ നീര് വന്ന് വീർത്തിരുന്നതായും അഭിഭാഷകൻ പറഞ്ഞിരുന്നു.

You might also like

-