20 സംസ്ഥാനങ്ങളിലെ91 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
മഹാരാഷ്ട്രയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോൾ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
ഉത്തര്‍പ്രദേശിലെ 8, ബിഹാറിലും ഒഡിഷയിലും 4 വീതം, പശ്ചിമബംഗാളിലെ 2, അസം 5, മഹാരാഷ്ട്രയിലെ 7 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, മേഘാലയ, സംസ്ഥാനങ്ങളില്‍ മുഴുവന്‍ ലോക്സഭ മണ്ഡലങ്ങളിലും ആദ്യഘട്ടമായി വോട്ടിങ് പൂര്‍ത്തിയാകും. ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ആന്‍ഡമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ജമ്മുകശ്മീരില്‍ ജമ്മു, ബാരാമുല്ല മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ ഹുര്‍റിയത്ത് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഡൽഹി :പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലുംവോട്ടെടുപ്പ് ആരംഭിച്ചു
അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോൾ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്‍പി – ബിഎസ്‍പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.2014നു സമാനമായ മോദി തരംഗം ഇല്ലെങ്കിലും പുല്‍വാമയ്ക്ക് ശേഷം ബിജെപി നടത്തുന്ന ദേശീയതയിലൂന്നിയുള്ള പ്രചരണം ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യ ഘട്ടത്തിൽ വെല്ലുവിളിയാണു താനും.
രൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങളോടെയാണ് ആദ്യഘട്ട തെരഞ്ഞെപ്പ് പ്രചാരണം അവസാനിച്ചത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കും വോട്ട് സമര്‍പ്പിക്കാനായിരുന്നു കന്നി വോട്ടര്‍മാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. കാവല്‍ക്കാരന്‍ കള്ളനും ഭീരുവുമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ബി.ജെ.പിയുടെ പ്രകടന പത്രികയും വിമര്‍ശന വിഷയമാക്കി.
പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയും തെലങ്കാനയില്‍ അമിത് ഷായും കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കി. ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുണ്ട്.
.