രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു ആദ്യ ഹിയറിങ് മാർച്ച് അഞ്ചിന്

മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ എന്നീ മൂന്ന് വില്ലേജുകളിലായി 91 പേർക്കാണ് ആദ്യം നോട്ടീസ് നൽകുക. മതിയായ രേഖകളുമായി ഭൂവുടമകൾ ദേവികുളം ആർ.ഡി.ഒ ഓഫീസിലാണ് ഹാജരാകേണ്ടത്. ഇതിനുശേഷം മറ്റ് വില്ലേജുകളിലുള്ളവർക്കും നോട്ടീസ് നൽകും.

0

ഇടുക്കി | ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. വില്ലേജ് അടിസ്ഥാനത്തിൽ ഹിയറിങ് നടപടികൾ പൂർത്തിയാക്കി പട്ടയം റദ്ദ് ചെയ്തതിനുശേഷമാകും പുതിയ പട്ടയം നൽകുക. ആദ്യ ഹിയറിങ് മാർച്ച് അഞ്ചിന് ദേവികുളത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടക്കും. ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലായി ഡെപ്യൂട്ടി തഹസിൽദാറായിരുന്ന എം.ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ ജനുവരി 18നാണ് സർക്കാർ ഉത്തരവിട്ടത്.
തുടർനടപടികൾക്കായി നാൽപ്പതിലധികം ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. ആദ്യഘട്ടത്തിൽ പട്ടയം ലഭിച്ചവർക്കും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും നോട്ടീസ് നൽകും. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ എന്നീ മൂന്ന് വില്ലേജുകളിലായി 91 പേർക്കാണ് ആദ്യം നോട്ടീസ് നൽകുക. മതിയായ രേഖകളുമായി ഭൂവുടമകൾ ദേവികുളം ആർ.ഡി.ഒ ഓഫീസിലാണ് ഹാജരാകേണ്ടത്. ഇതിനുശേഷം മറ്റ് വില്ലേജുകളിലുള്ളവർക്കും നോട്ടീസ് നൽകും.

ഒൻപത് വില്ലേജുകളിലും ഇപ്പോൾ ഭൂമി കൈവശം വച്ചവരുടെ വിവരം റവന്യൂ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവൻ നൽകിയ ഹരജിയിൽ മാർച്ച് എട്ടുവരെ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏകപക്ഷീയമായി പട്ടയം റദ്ദാക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി . 45 ദിവസത്തിനകം പുതിയ പട്ടയം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഉത്തരവിറങ്ങി ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക വിവരശേഖരണം മാത്രമാണ് പൂർത്തിയാക്കാനായത്.

ഡപ്യൂട്ടി തഹസിൽദാർക്ക് പട്ടയം നല്കാൻ അധികാരമില്ലെന്നിരിക്കെയാണ് പട്ടയം നല്കാൻ ഡെപ്യുട്ടി തഹസിൽദാർ ആയിരുന്ന എം ഐ രവീന്ദ്രൻ അഡിഷണൽ തഹസിൽദാരുടെ ചുമതലനൽകി ജില്ലകക്ടർ അധികാരപ്പെടുത്തുന്നത് , അന്നത്തെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന കെ ഇ ഇസ്മയിലാണ് പട്ടയമേള നടത്തി ആളുകൾക്ക് പട്ടയം വിതരണം ചെയ്തത് . പട്ടയ വിതരണത്തിൽ നിയമപ്രശ്‌നം ഒഴുവാക്കാൻ സംസ്ഥാന സർക്കാർ ഓഡിനൻസ് ഇറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും . നായനാർ സർക്കാരിന്റെ കാലത്ത് നടപടി പൂർത്തിക്കാൻ ആ സർക്കാരിന് ആയില്ല പിന്നീട് വന്ന യു ഡി എഫ് സർക്കാരും തുടർന്ന് വന്ന മുന്നണി സർക്കാരുകളും നിയമ പ്രശനം പരിഹരിക്കാൻ തയ്യാറാകാത്തതിനാൽ പട്ടയ നടപടികൾ നിയമക്കുരുക്കിൽ പെടുകയായിരുന്നു .

 

You might also like

-