കാവ്യാ മാധവന്റെഉടമസ്ഥതയിലുള്ള ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം രണ്ട് വര്‍ഷം മുമ്പാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
കൊച്ചി | ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦. സിനിമാ താരം കാവ്യാ മാധവന്റെഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമന൦. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീകരണം
രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോൾ ഓൺലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങൾ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളിൽ ലക്ഷ്യ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തൽ. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം രണ്ട് വര്‍ഷം മുമ്പാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.