‘സ്വന്തം കൊച്ചിന്റെ പേരിനൊപ്പമാണ് അപ്പന്റെ പേരിടുന്നത്. കേരള കോണ്‍ഗ്രസ് എം എന്നാല്‍ മാണിയാണ്’ ജോസഫിനെതിരെ തുറന്നടിച്ചു ജോസ് ടോം

'കൊച്ചിന്റെ പേരിനൊപ്പമാണ് അപ്പന്റെ പേരിടുന്നത്.അല്ലാതെ അയല്പക്കംകരന്റെ പേരല്ല കൂടെ ചേക്കേണ്ടത് കേരള കോണ്‍ഗ്രസ് എം എന്നാല്‍ മാണിയാണ്.അതുകൊണ്ടാണ് കേരളാകോൺഗ്രസ് എം എന്ന പേര് മാണി സാർ നൽകിയത് വല്ലവന്റെയും ... നോക്കുകയാണ് ജോസഫ്

0

കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പി ജെ ജോസഫിനെ കടന്നാക്രമിച്ച് കടന്നാക്രമിച്ച് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. ജോസഫിന്റെ പാര്‍ട്ടിയ്ക്ക് കേരളാ കോണ്‍ഗ്രസ് ജെ എന്ന് പേരിടാം എന്ന് ജോസ് ടോം പറഞ്ഞു. ‘കൊച്ചിന്റെ പേരിനൊപ്പമാണ് അപ്പന്റെ പേരിടുന്നത്.അല്ലാതെ അയല്പക്കംകരന്റെ പേരല്ല കൂടെ ചേക്കേണ്ടത് കേരള കോണ്‍ഗ്രസ് എം എന്നാല്‍ മാണിയാണ്.അതുകൊണ്ടാണ് കേരളാകോൺഗ്രസ് എം എന്ന പേര് മാണി സാർ നൽകിയത് വല്ലവന്റെയും … നോക്കുകയാണ് ജോസഫ് തെരെഞ്ഞെടുപ്പ് ദിവസ്സം ജോസഫ് വിഭാഗത്തിന്റെ നേതാക്കൾ നടത്തിയ പ്രസ്താവനകള്‍ അനവസരത്തിലായിരുന്നു. പോളിങ് സമയത്തെ ജോയി ഏബ്രഹാമിന്റെ പ്രസ്താവന ദുഃഖകരമാണ്’- ജോസ് ടോം പറഞ്ഞു.
ജോസ് ടോമിന്റെ പരാമർശങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം നൽകാമെന്ന് പറഞ്ഞിട്ടും വേണ്ടെന്ന നിലപാടാണ് ജോസ് കെ മാണി വിഭാഗം സ്വീകരിച്ചതെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ പ്രതികരിച്ചു. രണ്ടില ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ പതിനായിരം വോട്ടെങ്കിലും കൂടുതൽ കിട്ടുമായിരുന്നെന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു. പാലായില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ കേരളാ കോണ്‍ഗ്രസില്‍ വീണ്ടും പോര് മൂര്‍ച്ഛിക്കുകയാണ് ജോസഫിനെതിരെ രുക്ഷമായപ്രസ്താവന നടത്തിയ ജോസ് ടോമിനെതിരെ കൂടുതൽ ജോസഫ് വിഭാഹം നേതാക്കൾ രംഗത്തിറങ്ങിയേക്കും .

You might also like

-