കേന്ദ്ര സര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളി കർഷകർ ഡൽഹിയിലേക്ക്

ട്രാക്ടറും ട്രോളികളും മോട്ടോര്‍ വാഹന നിയമപ്രകാരം ഹൈവേയില്‍ ഉപയോഗിക്കരുതെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം അതിര് വിടരുതെന്നാണ് ഹൈക്കോടതി നിർദേശം. അക്രമ സമരങ്ങളിലെക്ക് കടക്കരുതെന്ന് കർഷകരോട് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ഡ ആവശ്യപ്പെട്ടു.

0

ഡല്‍ഹി| കേന്ദ്ര സര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിയ കർഷകർ ഇന്ന് ഡല്‍ഹിയിലേക്ക്. പഞ്ചാബ് അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് ചലോ ഡൽഹി മാർച്ച് പുനരാരംഭിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലേക്ക് സമാധാനപരമായി പ്രവേശിക്കും എന്നാണ് കർഷക സംഘടനകൾ പറയുന്നത്. കർഷകരെ തടയാൻ ഹരിയാന പോലീസും കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്.. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചു. ഹരിയാന പൊലീസിന്‍റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം.കൂടുതൽ കർഷകർ പിന്തുണയുമായി ശംഭു അതിർത്തിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കർഷകരും പൊലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത. പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിർത്തിയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്ന് അർധരാത്രി വരെ ഇൻ്റർനെറ്റ് നിരോധനം നീട്ടി.

ട്രാക്ടറും ട്രോളികളും മോട്ടോര്‍ വാഹന നിയമപ്രകാരം ഹൈവേയില്‍ ഉപയോഗിക്കരുതെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം അതിര് വിടരുതെന്നാണ് ഹൈക്കോടതി നിർദേശം. അക്രമ സമരങ്ങളിലെക്ക് കടക്കരുതെന്ന് കർഷകരോട് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ഡ ആവശ്യപ്പെട്ടു.അതേസമയം പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും എന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. പ്രശ്നപരിഹാരത്തിനായി ഉടൻ തന്നെ വീണ്ടും കേന്ദ്ര സർക്കാർ കർഷക സംഘടന നേതാക്കളെ വീണ്ടും ചർച്ചയ്ക്ക് വിളിക്കും

അതേസമയം കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു. അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ ‘ബാഹ്യ’ ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ.

പഞ്ചാബ് അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് ചലോ ഡൽഹി മാർച്ച് പുനരാരംഭിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലേക്ക് സമാധാനപരമായി പ്രവേശിക്കും എന്നാണ് കർഷക സംഘടനകൾ പറയുന്നത്. കർഷകരെ തടയാൻ ഹരിയാന പോലീസും കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്.

You might also like

-