സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി

ഓപ്പറേഷൻ കാവേരിയിലൂടെ ആകെ ഒഴിപ്പിച്ചവരുടെ എണ്ണം 1100 ആയി. 6 ബാച്ചുകളെ ആണ് ഇതുവരെ ഒഴിപ്പിച്ചത്. എല്ലാവരും ഉടൻ നാട്ടിലേക്കെത്തുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു

0

ജിദ്ദ| സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയെയും മകളെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു.സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. ഏപ്രില്‍ 156നായിരുന്നു ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്.

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറോളം ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ കാവേരിയിലൂടെ ആകെ ഒഴിപ്പിച്ചവരുടെ എണ്ണം 1100 ആയി. 6 ബാച്ചുകളെ ആണ് ഇതുവരെ ഒഴിപ്പിച്ചത്. എല്ലാവരും ഉടൻ നാട്ടിലേക്കെത്തുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു

You might also like

-