പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം സ്വാഗതാർഹമെന്ന് മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചു‍. പ്രവാസികളെ കൊണ്ടുവന്നാൽ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണ്. മൃതദേഹങ്ങൾ കൊണ്ടുവരാൻ കേന്ദ്രം സൗകര്യം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

0

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാരോടാണ് നിർദേശിച്ചത്.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ശക്തമായിരിക്കെയാണ് നീക്കം. നാട്ടിലെത്തിയാലുള്ള ക്വാറന്‍റൈന്‍ സൌകര്യം, രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളങ്ങളില്‍ നിന്ന് വീടിലെത്തിക്കാനുള്ള സൌകര്യം, നിരീക്ഷണം, രോഗപരിശോധന അടക്കം സംസ്ഥാനത്ത് പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കാനാണ് നിർദേശം. വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയത്. ലഭിക്കുന്ന മറുപടികൾ അവലോകനം ചെയ്ത ശേഷം കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും.

പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം സ്വാഗതാർഹമെന്ന് മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചു‍. പ്രവാസികളെ കൊണ്ടുവന്നാൽ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണ്. മൃതദേഹങ്ങൾ കൊണ്ടുവരാൻ കേന്ദ്രം സൗകര്യം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ചരക്ക് വിമാനങ്ങളുടെ ചട്ടത്തിൽ മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ട്. ഇതുവഴി വിവിധ രാജ്യങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സംസ്ഥാനങ്ങളിൽ എത്തിക്കാനാകും.

You might also like

-