പൊതുഗതാഗത സംവിധാനങ്ങള്‍ മെയ് 15 വരെ നിര്‍ത്തിവയ്ക്കണമെന്ന് വിദഗ്ദ്ധ സമിതിയുടെതാണ് ശുപാര്‍ശ.
പൊതുഗതാഗത സംവിധാനങ്ങള്‍ മെയ് 15 വരെ നിര്‍ത്തിവയ്ക്കണമെന്ന് ശുപാര്‍ശ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ മെയ് 15 വരെ നിര്‍ത്തിവയ്ക്കണമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെതാണ് ശുപാര്‍ശ. വിമാന സര്‍വീസ്, ട്രെയിന്‍, ബസ് എന്നിവ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.സ്‌കൂളുകളും ആരാധനാലയങ്ങളും മെയ് വരെ തുറക്കരുതെന്നും സമിതി ശുപാര്‍ശ ചെയ്തു. കൂടാതെ പൊതുസ്ഥലങ്ങള്‍ മൂന്നാഴ്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.