സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, വിവിധ സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവയാണ് മാറ്റിവയ്ക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, വിവിധ സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവയാണ് മാറ്റിവയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ യുജിസി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പല സ്കൂളുകളിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ എത്തുമ്ബോള്‍ കൂട്ടം കൂടുന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്ന് വിലയിരുത്തിയാണ് തീരുമാനം.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് രാജ്യം മുഴുവന്‍ പരീക്ഷകള്‍ മാറ്റുമ്ബോള്‍ കേരളം സഹകരിക്കാതിരുന്നാല്‍ തെറ്റായ സന്ദേശമാകുമെന്ന് ഉന്നതതലയോഗം വിലയിരുത്തി.