റോബർട്ട് വദ്രയെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‍തു

കോടതി നിർദ്ദേശത്തെ തുടർന്നാണ് വദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. എഴുതി തയ്യാറാക്കിയ 40ൽ ഏറെ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥർ വാദ്രയോട് ചോദിച്ചത്. ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകാനായിരുന്നു നിർദ്ദേശമെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ അന്വേഷണ ഏജൻസിയുടെ ഓഫീസ് വരെ പ്രിയങ്ക ഗാന്ധി അനുഗമിച്ചു. ചോദ്യം ചെയ്യലിന് മുൻപ് അവർ തിരികെ പോകുകയും ചെയ്തു.

0

ഡൽഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‍തു. സൗത്ത് ഡൽഹിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.ലണ്ടനിൽ 1.9 മില്യൺ പൗണ്ട് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. വദ്രയെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പാട്യാല കോടതി ഉത്തരവിട്ടിരുന്നു. എൻഫോഴ്‍സ്മെന്റ്റ് ഡയറക്ടേറ്റുമായി സഹകരിക്കണമെന്ന് കോടതി വദ്രയോട് നിർദ്ദേശിച്ചിരുന്നു.

കോടതി നിർദ്ദേശത്തെ തുടർന്നാണ് വദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. എഴുതി തയ്യാറാക്കിയ 40ൽ ഏറെ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥർ വാദ്രയോട് ചോദിച്ചത്. ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകാനായിരുന്നു നിർദ്ദേശമെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ അന്വേഷണ ഏജൻസിയുടെ ഓഫീസ് വരെ പ്രിയങ്ക ഗാന്ധി അനുഗമിച്ചു. ചോദ്യം ചെയ്യലിന് മുൻപ് അവർ തിരികെ പോകുകയും ചെയ്തു.

അതേ സമയം വദ്രക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തി. വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പെട്രോളിയം പ്രതിരോധ കരാറുകളിലൂടെ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. ലണ്ടനിൽ എട്ടോളം ഭൂസ്വത്തുകളുണ്ട്, ലണ്ടനിലെ സ്വത്തുവകകൾ വാങ്ങിയത് കൈക്കൂലി കിട്ടിയ പണം ഉപയോഗിച്ചാണെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര വിമർശിച്ചു.

വദ്ര ഒരു സ്വിസ് കമ്പനിയെ സഹായിച്ചുവെന്നും വദ്രയ്‍ക്ക് അഗസ്റ്റ വെസ്റ്റ് ലാന്റ് അഴിമതിയുമായി ബന്ധമുണ്ടെന്നും സമ്പിത് പാത്ര ആരോപിച്ചു. വാദ്രയ്‍ക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ രാഹുൽ ഗാന്ധിക്ക് ബാധ്യതയുണ്ടെന്നും സമ്പിത് ഡൽഹിയിൽ പറഞ്ഞു
.അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനായി ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എത്തിച്ചശേഷം എ ഐ സി സി ഓഫീസിലെത്തി ചുമതലയേറ്റെടുത്ത് പ്രിയങ്ക ഗാന്ധി. നടപടി പ്രതിപക്ഷ ഐക്യം തകര്‍ക്കാനെന്ന് പിന്തുണയുമായെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

.

You might also like

-