നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.

രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരായ കുറ്റപത്രം പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികാര രാഷ്ട്രീയവും ഭീഷണിപ്പെടുത്തലും മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നാഷണൽ ഹെറാൾഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഇ ഡിയുടെ നീക്കത്തെ "സർക്കാർ സ്പോൺസർ ചെയ്ത കുറ്റകൃത്യം"

ഡല്‍ഹി|നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ 25ന് കോടതി കേസില്‍ വാദംകേള്‍ക്കും. ഇഡി കുറ്റപത്രത്തിൽ സുമൻ ദുബെ ഉൾപ്പെടെ നിരവധി പേരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരായ കുറ്റപത്രം പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികാര രാഷ്ട്രീയവും ഭീഷണിപ്പെടുത്തലും മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നാഷണൽ ഹെറാൾഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഇ ഡിയുടെ നീക്കത്തെ “സർക്കാർ സ്പോൺസർ ചെയ്ത കുറ്റകൃത്യം” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

2014 ൽ ഡൽഹി കോടതിയിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പരാതിയെ തുടർന്നാണ് 2021 ഇ ഡ‍ി അന്വേഷണം ആരംഭിച്ചത്. എജെഎല്ലിന്റെ 2000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി കൈയടക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ പങ്കാളിയാണെന്ന് ആരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും സ്വകാര്യ കമ്പനിയായ യംഗ് ഇന്ത്യൻ എന്നിവരും ഉൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു.

You might also like

-