ഐഎന്‍എക്‌സ്‌ മീഡിയ തട്ടിപ്പ്‌ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടുകെട്ടി.

0

രാജ്യത്തിനകത്തും പുറത്തുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ജോര്‍ഭാഗ്‌, ഊട്ടി, കൊടൈക്കനാല്‍, എന്നിവയാണ്‌ രാജ്യത്ത്‌ കണ്ടുകെട്ടിയ ബംഗ്ലാവുകള്‍.

ഇന്ത്യകൂടാതെ ,യുകെ, ബാഴ്‌സ എന്നിവിടങ്ങളിലെ സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്‌. നിലവില്‍ ഐഎന്‍എക്‌സ്‌ തട്ടിപ്പ്‌ കേസില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്‌ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും നവംബര്‍ 1 വരെ ഇടക്കാല ജാമ്യത്തിലാണ്‌.ഐഎന്‍എക്‌സ്‌ മീഡിയയ്‌ക്ക്‌ വിദേശ നിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടായെന്നും. വിദേശ നിക്ഷേപം വഴിവിട്ട്‌ ലഭിക്കാന്‍ കാര്‍ത്തിചിദംബരം നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ്‌ കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്‌

You might also like

-